city-gold-ad-for-blogger

പകര്‍ച്ചവ്യാധി: തെറ്റിദ്ധാരണ മാറ്റണം

പകര്‍ച്ചവ്യാധി: തെറ്റിദ്ധാരണ മാറ്റണം
കാസര്‍കോട്: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഹോമിയോ വകുപ്പ് പ്രസിദ്ധീകരിച്ച നോട്ടീസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നോട്ടീസിനെക്കുറിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.

പകര്‍ച്ചവ്യാധികളും കാരണങ്ങളും സംബന്ധിച്ച് ഹോമിയോപ്പതി വകുപ്പ് പുറത്തിറക്കിയ നോട്ടീസില്‍ വസ്തുതാവിരുദ്ധവും, അശാസ്ത്രീയവുമായ ഒന്നുംതന്നെയില്ല. ആധുനിക വൈദ്യശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ശാസ്ത്രീയ വസ്തുതകള്‍ മാത്രമാണ് നോട്ടീസിലെ ഉള്ളടക്കം.

എലിമൂത്രത്താല്‍ മലിനീകരിക്കപ്പെട്ട ജലത്തിലൂടെയാണ് എലിപ്പനി പകരുന്നതെന്നത് സാമാന്യജനത്തിന് അറിവുള്ളതാണ്. നീന്തലിലൂടെയും എലിപ്പനി പകരാം എന്നത് തികച്ചും ശാസ്ത്രീയവും തെളിയിക്കപ്പെട്ടിട്ടുള്ളതുമായ വസ്തുതയാണ്. എലിപ്പനിക്ക് കാരണമായ ലെപ്‌റ്റോസ്‌പൈറ സ്‌പൈറോക്കീറ്റുകളടങ്ങിയ ജലവുമായുള്ള ഏത് സമ്പര്‍ക്കവും എലിപ്പനിക്ക് കാരണമായേക്കാം. മികച്ച വ്യായാമമെന്ന നിലയില്‍ നീന്തല്‍ ആരോഗ്യകരവും, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെങ്കിലും മഴക്കാലത്ത് രോഗാണുക്കളടങ്ങിയ എലിമൂത്രം ജലാശയങ്ങളില്‍ എത്തിച്ചേരുന്നത് നീന്തല്‍ മുഖാന്തിരം അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കൊക്കപ്പുഴുബാധ, പാദരക്ഷ ഉപയോഗിക്കാതെ മണ്ണുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് കൂടുതലായി കാണപ്പെടുന്നത്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശരിയായി വൃത്തിയാക്കിയതിന് ശേഷം ഉപയോഗിക്കുന്നതിലൂടെ മഞ്ഞപ്പിത്തം, അമീബീയാസിസ്, ടൈഫോയ്ഡ്, കോളറ എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാവുന്നതാണ്.

ക്ഷയം പ്രധാനമായും പകരുന്നത് വായുവിലൂടെയാണെങ്കിലും, രോഗബാധിത മൃഗങ്ങളുടെ പാസ്ചറൈസ് ചെയ്യാത്ത പാലിലൂടെയും പകരാവുന്നതാണ്. തികച്ചും ശാസ്ത്രീയവും സത്യസന്ധവുമായ വസ്തുതകള്‍ അടങ്ങിയ നോട്ടീസിലെ ചില ഭാഗങ്ങള്‍ മാത്രം ഉദ്ധരിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുക വഴി ജനദ്രോഹ നിലപാടാണ് ചില പത്രങ്ങള്‍ കൈക്കൊണ്ടത് എന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

Keywords: Kasaragod, Homeo

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia