city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

EP Jayarajan | ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഇൻഡ്യയുടെ നാശത്തിന്‌ വഴിയൊരുക്കുമെന്ന് ഇ പി ജയരാജൻ

കാലിക്കടവ്‌: (KasargodVartha) ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഇൻഡ്യയുടെ നാശത്തിന്‌ വഴിയൊരുക്കുമെന്ന് ൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കാലിക്കടവ്‌ കരക്കക്കാവ്‌ ഓഡിറ്റോറിയത്തിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം എൽഡിഎഫ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  
EP Jayarajan | ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ഇൻഡ്യയുടെ നാശത്തിന്‌ വഴിയൊരുക്കുമെന്ന് ഇ പി ജയരാജൻ

വർഗീയത പടർത്തി അധികാരത്തിലെത്തിയ ചരിത്രമാണ്‌ ബിജെപിക്ക്‌ ഉള്ളത്. പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാതെ ഗാരണ്ടിയുടെ പ്രളയം മാത്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. പാർലമെന്റിൽ 18 യുഡിഎഫ്‌ എംപിമാർ ഉണ്ടായിരുന്നിട്ടും കോൺഗ്രസ്‌ പൗരത്വ ഭേദഗതി ബിലിനെ എതിർത്തില്ല. നിയമം പ്രാബല്യത്തിൽ വരുമ്പോൾ എതിർക്കുമെന്നാണ്‌ പറഞ്ഞത്‌. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക്‌ നേതാക്കൾ ഒഴുകുന്ന കാഴചയാണ്‌ ദിവസവും കാണാൻ കഴിയുന്നത്‌. നയിക്കാൻ പോലും നേതാക്കളില്ലാതെ ഗരുതരമായ തകർച്ചയെ നേരിടുകയാണ്‌ കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം അസിനാർ അധ്യക്ഷനായി. പി കരുണാകരൻ, എം രാജഗോപാലൻ എംഎൽഎ, സാബു എബ്രഹാം, സി പി ബാബു, വി വി കൃഷ്‌ണൻ, ചാക്കോ തെന്നിപ്ലാക്കൽ, സി ബാലൻ, കെ എം ബാലകൃഷ്‌ണൻ, സുരേഷ്‌ പുതിയേടത്ത്‌, രതീഷ്‌ പുതിയപുരയിൽ, കൈപ്രത്ത്‌ കൃഷ്‌ണൻ നമ്പ്യാർ, ടി വി വിജയൻ, എ ജി ബഷീർ, എം കെ ഹാജി, വി പി പി മുസ്‌തഫ, കെ സുധാകരൻ, സിനിമ നടൻ പി പി കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഇ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി വി തമ്പാൻ (ചെയർമാൻ), സാബു എബ്രഹാം (കൺവീനർ).

എൽഡിഎഫ് ഉദുമ നിയോജക മണ്ഡലം കൺവൻഷൻ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിൽ ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വി രാജൻ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ, സി എച് കുഞ്ഞമ്പു എംഎൽഎ, ടി കൃഷ്ണൻ, ഷിനോജ് ചാക്കോ, ജോസഫ് വടകര, ഇ വി ഗണേശൻ, അബുറഹ്മാൻ, സണ്ണി അരമന, നന്ദകുമാർ, എം എ അബ്ദുള്ള, പി ജനാർദനൻ എന്നിവർ സംസാരിച്ചു. കെ കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ടി കൃഷ്‌ണൻ (ചെയർമാൻ), പി ജനാർദനൻ (കൺവീനർ).

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, EP Jayarajan slams BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia