പരസ്യചുംബനം പരസ്യ വ്യഭിചാരത്തിന്റെ ആരംഭം: ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി
Dec 16, 2014, 09:07 IST
കാസര്‍കോട്: (www.kasargodvartha.com 16.12.2014) പരസ്യ ചുംബനം പരസ്യവ്യഭിചാരത്തിന്റെ ആരംഭം കുറിക്കുന്നതാണെന്നും അത് അന്ത്യനാളിന്റെ ലക്ഷണമാണെന്നും പ്രമുഖ വാഗ്മി ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പറഞ്ഞു. അന്ത്യനാളിന്റെ അടയാളമായി തെരുവില്‍ പരസ്യ ചുംബനം നടക്കുമെന്ന് പ്രവാചകന്‍ 14 നൂറ്റാണ്ടുകള്‍ക്കു മുമ്പേ നമ്മെ പഠിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ മഖാം ഉറൂസിന്റെ ഭാഗമായുള്ള മത പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്‍ പ്രവചിച്ച കാര്യങ്ങളൊക്കെ നമുക്കു മുന്നില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി മുഖ്യാതിഥിയായിരുന്നു. എം.എ. സലാഹുദ്ദീന്‍ സഖാഫി മാടന്നൂര്‍, ജി.എസ്.അബ്ദുല്‍ റഹ്മാന്‍ മദനി, ഖാദര്‍ ബങ്കര എന്നിവര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kerala, Nellikunnu, EP Aboobacker Al Khasimi, Nellikkunnu Uroos, Kiss.