പരിസ്ഥിതി പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥത വേണം: ചെര്‍ക്കളം
Jun 5, 2013, 19:13 IST
കാസര്‍കോട്: പച്ചപ്പിനെ ഇല്ലാതാക്കുന്നതും ആവാസ വ്യവസ്ഥകളെ ഓര്‍മിപ്പിക്കുന്നതുമായ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ആത്മാര്‍ത്ഥ കാണിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തളങ്കര ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെര്‍ക്കളം.
മനുഷ്യരുടെ ആര്‍ത്തി മൂലം ഒട്ടനവധി ജീവജാലങ്ങള്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ ഒന്നിച്ച് നീങ്ങിയില്ലെങ്കില്‍ ഭൂമിയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. സര്‍വനാശത്തിന്റെ പ്രകമ്പനം മുഴങ്ങുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ലഘൂകരിക്കാന്‍ കാരണക്കാരായ മനുഷ്യര്‍ തന്നെ മുന്‍കൈയെടുക്കണം.
നാളെയുടെ ജീവിതത്തിലേക്ക് പലതും ലഭ്യമാക്കാനുള്ള ശ്രമം നടത്തണം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കാന്‍ ഓരോരുത്തരും സന്നദ്ധരാവണം. മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. മണ്ണും വെള്ളവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹ്മദലി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. സുധീര്‍കുമാര്‍, ഹാഷിം അരിയില്‍ എന്നിവര്‍ ക്ലാസെടുത്തു. ഹമീദലി ഷംനാട്, മുസ്‌ലിം ലീഗ് ജില്ല ഭാരവാഹികളായ എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.ഇ.എ. ബക്കര്‍, എം. അബ്ദുല്ല മുഗു, എ.ജി.സി. ബഷീര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ സ്വാഗതവും ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ നന്ദിയും പറഞ്ഞു.
Keywords: Environmental day, Kasaragod, Cherkalam Abdulla, Kerala, Seminar, C.T. Ahmadali, West, Environmental day speech of Cherkkalam, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.