Environment | പരിസ്ഥിതി നിയമലംഘനം: എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി
Aug 1, 2024, 22:07 IST
Image Credit: Representational Image Generated by Meta AI
പരിശോധനയിൽ പല സ്ഥാപനങ്ങളും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തി
കാസർകോട്: (KasargodVartha) ഉദുമ ഗ്രാമപഞ്ചായത്തിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തി.
പാലക്കുന്നിലെ ഒരു ഹോംസ്റ്റേയിൽ നിരോധിത പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചതിനും മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്തതിനും ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
പാലക്കുന്നിലെ ഒരു ഹൈപ്പർമാർക്കറ്റിന് മുന്നിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടതിന് 5,000 രൂപ പിഴയും കാസര്‍കോട് നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ മലിനജല പ്ലാന്റുകളിലെ അപാകതകൾക്ക് ആശുപത്രികൾക്ക് 10,000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി, ഹെൽത്ത് ഇൻസ്പെക്ടർ ടി നാരായണി, സ്ക്വാഡ് അംഗങ്ങളായ സുരേഷ് ബാബു, ഇ കെ ഫാസിൽ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.