പരിസ്ഥിതി സംരക്ഷണ സന്ദേശ ജാഥ 7ന് തുടങ്ങും
Jan 4, 2013, 20:35 IST

കാസര്‍കോട്: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, നാഷണല്‍ സര്‍വീസ് സ്‌കീം, ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്ക് പരിസ്ഥിതി സംരക്ഷണ സന്ദേശ ജാഥ നടത്തുന്നു. പരിസ്ഥി വിജ്ഞാനം ഗ്രാമങ്ങളിലേക്ക്, ഹരിതം - ഹരിത സ്പര്‍ശം എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഏഴിന് രാവിലെ ഒമ്പതരക്ക് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വഹിക്കും.
പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്യാമളാ ദേവി ഫഌഗ്ഓഫ് ചെയ്യും.
ജില്ലാതല സമാപന സമ്മേളനം വൈകിട്ട് മൂന്ന് മണിക്ക് കാലിക്കടവില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജാഥയുടെ സമാപനം 16ന് തിരുവനന്തപുരത്ത് നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ. മനോജ്കുമാര്‍, ടി.പി. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Press Meet, Kerala, MLA, N.A. Nellikunnu, Paristhidhi Samrakshana Sandesha Yathra, Kasargodvartha, Malayalam News.