ആന്റി നാര്‍ക്കോട്ടിക് അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
May 8, 2012, 12:01 IST

കാസര്‍കോട്: ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ സെന്റര്‍ ഓഫ് ഇന്ത്യ നല്‍കുന്ന 2012 ലെ അനാസി അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ലഹരി നിര്‍മ്മാര്‍ജ്ജനം, ജീവകാരുണ്യം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സാമൂഹികം, സാംസ്കാരികം എന്നീ രംഗങ്ങളില്‍ പത്തു വര്‍ഷത്തില്‍ കുറയാതെ സന്നദ്ധ സേവനം നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡിനപേക്ഷിക്കാം. വ്യക്തികള്‍ ബയോഡേറ്റയും ഫോട്ടോയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരണവും, സ്ഥാപനങ്ങള്‍ അവയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരണവും സഹിതം എന്‍ട്രികള്‍ സമര്‍പ്പിക്കണം. എന്‍ട്രികള്‍ ജൂണ്‍ ഏഴിനകം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനാസി ഓഫീസ് എ.എസ്.ബില്‍ഡിംഗ് കഞ്ചിയൂര്‍കോണം റോഡ് കാട്ടാക്കട, തിരുവനന്തപുരം 695572 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9446103990, 9496545681, 04713296938.
Keywords: Anti narcotic award, Kasaragod