city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൈപ്പ് കമ്പോസ്റ്റിംഗുമായി എണ്‍മകജെ പഞ്ചായത്ത്

എണ്‍മകജെ: (www.kasargodvartha.com 21/05/2015) ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്  ഏറ്റവും  ലളിതവും ചിലവ് കുറഞ്ഞതുമായ  പൈപ്പ് കമ്പോസ്റ്റിംഗ്  മാതൃക അവലംബിച്ച്‌കൊണ്ട്  എണ്‍മകജെ പഞ്ചായത്ത് ശ്രദ്ധേയമാകുന്നു.  നടപ്പ് സാമ്പത്തിക വര്‍ഷം 300 പേര്‍ക്ക് പൈപ്പ് കമ്പോസ്റ്റിംഗ് നല്‍കാനാണ്  പഞ്ചായത്തിന്റെ തീരുമാനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 200 ഗുണഭോക്താക്കള്‍ക്കാണ്  പഞ്ചായത്ത് പൈപ്പ് കമ്പോസ്റ്റിംഗ് നല്‍കിയത്.  നിലവില്‍ പഞ്ചായത്തില്‍ പൈപ്പ് കമ്പോസ്റ്റിംഗ് മാതൃകയ്ക്ക് വന്‍ ഡിമാന്റാണ് അനുഭവപ്പെടുന്നത്. ശുചിത്വമിഷനും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി ആവിഷ്‌ക്കരിച്ച ഉറവിടമാലിന്യ സംസ്‌ക്കരണമാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റിംഗ്. ഇതിന്റെ 75 ശതമാനം ചെലവ് ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്. എണ്‍മകജെ പഞ്ചായത്തില്‍  പൈപ്പ് കമ്പോസ്റ്റിംഗിന്റെ യൂണിറ്റിന് 900 രൂപയാണ് ചെലവ്.

ഐഎസ്‌ഐ അടയാളത്തോടുകൂടിയ രണ്ട് പിവിസി പൈപ്പുകളും  ഫെറോ സിമന്റിലുളള രണ്ട് അടപ്പുകളുമാണ്  പൈപ്പ് കമ്പോസിറ്റിംഗിനായി ഉപയോഗിക്കുന്നത്. പറമ്പില്‍ സൗകര്യപ്രദമായ സ്ഥലത്ത് രണ്ട് കുഴി 30 സെന്റീമീറ്റര്‍ താഴ്ചയിലെടുത്ത് രണ്ട് പിവിസി പൈപ്പുകളെയും മണ്ണിട്ട് ഉറപ്പിക്കുന്നു. ഒരു മീറ്റര്‍ നീളമുളള പൈപ്പാണെങ്കില്‍ 70 സെന്റിമീറ്റര്‍ പുറത്ത് കാണുകയും 30 സെന്റിമീറ്റര്‍ മണ്ണിനടിയിലായിരിക്കകയും വേണം. അതാത് ദിവസത്തെ മാലിന്യം ഒരു പൈപ്പിലേക്കിട്ട് അതിനെ അടപ്പ്‌കൊണ്ട് മൂടിവെക്കുക. ഇടയ്ക്കിടയ്ക്ക് പച്ചചാണകം, പുളിച്ച തൈര്, ജൈവലായനി എന്നിവയിലേതെങ്കിലും മാലിന്യത്തിന്റെ മേല്‍ തെളിക്കുന്നത് കമ്പോസ്റ്റിംഗ് പ്രക്രിയ ത്വരിതപ്പെടുത്താന്‍ സഹായിക്കും.

പൈപ്പ് കമ്പോസ്റ്റിംഗുമായി എണ്‍മകജെ പഞ്ചായത്ത്ഒരു പൈപ്പ് നിറഞ്ഞതിനുശേഷം അതിനെ അടപ്പ് കൊണ്ട് അടച്ചുവെച്ച ശേഷം, രണ്ടാമത്തെ പൈപ്പ് മാലിന്യ നിക്ഷേപത്തിന് ഉപയോഗിച്ച്തുടങ്ങാം. രണ്ടാമത്തെ പൈപ്പ് നിറയുമ്പോഴേക്കും ആദ്യത്തെ പൈപ്പില്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ വളമായി മാറിയിട്ടുണ്ടാകും. ഈ വളം പച്ചക്കറികള്‍ക്കും മറ്റു വിളകള്‍ക്കും ഉപോയോഗിക്കാം.ഇങ്ങിനെ ചെലവ് കുറഞ്ഞ രീതിയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം സാധ്യമാകുന്ന പൈപ്പ് കമ്പോസ്റ്റിംഗ്  മാതൃക എണ്‍കമജെ പഞ്ചായത്തില്‍ വേറിട്ടൊരു അധ്യായം സൃഷ്ടിക്കുകയാണ്. ഏത് സാഹചര്യത്തില്‍ താമസിക്കുന്നവര്‍ക്കും ഈ ഉറവിടം മാലിന്യ സംസ്‌ക്കരണരീതി അവലംബിക്കാം എന്നതാണ് ഇതിന്റെ നല്ലവശം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Enmakaje, Kasaragod, Kerala, Enmakaje Panchayath,  Pipe Compost.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia