ഏണിയാടി മഖാം ഉറൂസ് നാലിന് തുടങ്ങും
Feb 2, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2016) ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് ഫെബ്രുവരി നാല് മുതല്‍ 10 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാലിന് രാവിലെ 10.30ന് മഖാം സിയാറത്ത്. 11 മണിക്ക് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ എം.ടി അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും.
രാത്രി ഒമ്പതിന് സയ്യിദ് ഹാമിദ് ഇമ്പിച്ചി കോയ തങ്ങള്‍ അല്‍ ബുഖാരി കൊയിലാണ്ടി ഉദ്ഘാടനം ചെയ്യും. അബ്ദുല്ലാഹി സഅദി മേനാള പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള രാത്രികളില്‍ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സൈനുല്‍ ആബിദിന്‍ മുത്തുക്കോയ തങ്ങള്‍, അലവി ജലാലുദ്ദീന്‍ അല്‍ ഹാദി തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ തുടങ്ങിയവര്‍ കുട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
മുഹമ്മദ് സാലിം നിസാമി എളേറ്റില്‍, മുഹമ്മദ് അന്‍വര്‍ ഹുദവി മഞ്ചേരി, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട്, അബ്ദുല്‍ ലത്വീഫ് സ അദി പഴശ്ശി, അബ്ദുല്‍ വഹാബ് നഈമി കൊല്ലം എന്നിവര്‍ പ്രഭാഷണം നടത്തും. 10 ന് രാത്രി ഒമ്പതിന് സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, പേരോട് മുഹമ്മദ് അസ്ഹരി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
വാര്‍ത്ത സമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡണ്ട് പി. മുഹമ്മദ് കുഞ്ഞി ഹാജി, എ.ബി ഷാഫി, എം.ടി അബൂബക്കര്‍ ഹാജി, എ.എ ജലീല്‍, അബൂബക്കര്‍ കുമ്പക്കോട്, ഖത്തീഫ് അബ്ദുല്ലാഹി സഅദി, പി.എ അബുല്ല കുഞ്ഞി, ലത്വീഫ്, എ.എ റഹീം, എ.എ ബഷീര്‍ ഏണിയാടി സംബന്ധിച്ചു.
Keywords : Kasaragod, Makham-uroos, Uroos, Press meet, Eniyadi.