ഏണിയാടി ഉറൂസിന് 28 ന് തുടക്കം
Feb 26, 2013, 17:26 IST
കാസര്‍കോട്: ഉത്തര മലബാറിലെ പ്രസിദ്ധ മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ ബന്തടുക്ക ഏണിയാടി മഖാം ഉറൂസ് നേര്‍ച ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ആറുവരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 28 ന് രാവിലെ 10.30 ന് മഖാം സിയാറത്തോടെ തുടക്കം. 11 മണിക്ക് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തും. രാത്രി ഒന്‍പത് മണിക്ക് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇ.പി.അബൂബക്കര്‍ അല്‍ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
തുടര്‍ന്നുള്ള രാത്രികളില്‍ സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ അല്‍അഹ്ദല്‍ കണ്ണവം,സ യ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍(കുറ), സയ്യിദ് മുഹമ്മദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസോട്ട്, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ തുടങ്ങിയവര്‍ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
ഹാമിദ് യാസിന്‍ ജൗഹരി, കെ.ഐ.അബ്ദുല്‍ ഖാദര്‍ ദാരിമി കുക്കില, ഇബ്രാഹിം സഖാഫി വെള്ളിയോട്, ശമീര്‍ ദാരിമി കൊല്ലം, സുലൈമാന്‍ ദാരിമി ഏലംകുളം, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവര്‍ പ്രസംഗിക്കും. ഉറൂസിന്റെ സമാപന ദിവസമായ മാര്‍ച്ച് ആറിന് രാത്രി ഒന്‍പതു മണിക്ക് സയ്യിദ് ഉമറുല്‍ ഫാറുഖ് അല്‍ബുഖാരി പൊസോട്ട് സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കും.
ശാഫി സഖാഫി മുണ്ടമ്പ്ര മുഖ്യ പ്രഭാഷണം നടത്തും.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി ബായാര്‍ നേതൃത്വം നല്‍കും.തുടര്‍ന്ന് മൗലീദ് പാരായണത്തിനും, അന്നദാനത്തിനും ശേഷം പരിപാടി സമാപിക്കും. ഉറൂസിന്റെ വിജയകരമായ നടത്തിപ്പിന് 501 അംഗ സ്വാഗത സംഘവും, വോളണ്ടിയര്‍ സ്‌ക്വാഡും സജീവമായി രംഗത്തുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍ കരീം സഅദി, സെക്രട്ടറി പി.എ.അബ്ദുല്ല കുഞ്ഞി, ഖത്വീബ് ഹാരിസ് ഫാളിലി, അബൂബക്കര്‍ കുമ്പക്കോട്, മുഹമ്മദ് കുഞ്ഞി ബേത്തലം, പി.മുഹമ്മദ് കുഞ്ഞി, എ.എ.ജലീല്‍, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Uroos, Kasaragod, Office- Bearers, Press meet, Committee, President, Inaguration, Prayer meet, President, Secretary, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.