പുഴയില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
Apr 14, 2016, 18:30 IST
കുറ്റിക്കോല്‍: (www.kasargodvartha.com 14/04/2016) കുറ്റിക്കോല്‍ കുടുംബൂര്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. രാജപുരം ബളാല്‍ കല്ലഞ്ചിറയിലെ ജൗഹര്‍ (22) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്ന്് മണിയോടെ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു ജൗഹര്‍. കുളിക്കുന്നതിനിടെ വലിയ കുഴിയില്‍ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സില്‍ വിരമറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ തന്നെ പുറത്തെടുത്ത് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് രാജപുരം പോലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കുടുംബൂര്‍ ചെക്ക് ഡാമില്‍ നിരവധി പേരാണ് വാഹനങ്ങളിലും മറ്റുമായി കുളിക്കാനെത്തുന്നത്.
Keywords : Kanhangad, Death, Kasaragod, River, Kuttikkol, Jowhar, Engineering student drowned to death.