city-gold-ad-for-blogger

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

പുത്തൂര്‍: (www.kasargodvartha.com 25/10/2017) സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തൂരില്‍ സിറ്റി ബസാര്‍ കട നടത്തുന്ന ഹസൈനാര്‍ ഹാജിയുടെ മകള്‍ മറിയം സംറീനയാണ് മരിച്ചത്. ദര്‍ബെയില്‍ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് സംറീന.

ഹോണ്ട ആക്ടിവ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സംറീനയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

സ്‌കൂട്ടര്‍ ഡിവൈഡറിലിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Accident, Student, Death, Scooter, Injured, Hospital, Police, Deadbody, News, Obituary, Engineering student dies as scooter hits road divider.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia