ബോട്ടിന്റെ യന്ത്രത്തകരാര്‍; കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Feb 11, 2019, 10:13 IST
നീലേശ്വരം: (www.kasargodvartha.com 11.02.2019) ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 11 തൊഴിലാളികളുമായി പുറംകടലിലേക്ക് പുറപ്പെട്ട ബേപ്പൂര്‍ മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള സെല്‍വ എന്ന ബോട്ടാണ് യന്ത്രത്തകരാറിലായത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന 11 തൊഴിലാളികളും കടലില്‍ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് ഫിഷറീസ് രക്ഷാബോട്ട് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ബേക്കല്‍ കോട്ടയ്ക്ക് 16 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം. അസി. ഡയറക്ടര്‍ പി വി സതീശന്റെ നിര്‍ദേശ പ്രകാരം നീലേശ്വരം തൈക്കടപ്പുറത്തു നിന്നുമാണ് രക്ഷാബോട്ട് പുറപ്പെട്ടത്. തിരുവനന്തപുരം പൂന്തുറ സ്വദേശികളായ സുനില്‍ (47), മുത്തയ്യന്‍ (52), ജോസ് (44), തിരുവനന്തപുരം പൊഴിയൂരിലെ രാജു (44), വര്‍ഗീസ് (45), ജസ്റ്റിന്‍ (28), തദേവൂസ് (42), അലക്‌സാണ്ടര്‍ (43), മുസ്തഫ ബേപ്പൂര്‍, കൊല്‍ക്കത്ത സ്വദേശികളായ സഞ്ജീവ് (23), സുപ്രഭാത് (23), സുപ്രഭാത് (23) എന്നിവരെയാണ് രക്ഷിച്ച് തൈക്കടപ്പുറത്തെത്തിച്ചത്.
ഫിഷറീസ് റസ്‌ക്യൂ ഗാര്‍ഡ് പി മനു, ഒ ധനീഷ്, ഡ്രൈവര്‍ നാരായണന്‍, കണ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Engine problem; Boat trapped in sea, Rescued by Fisheries department, Nileshwaram, kasaragod, news, Boat, fishermen, Escaped, Kerala.