city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Disruption | എൻജിൻ തകരാറിനെ തുടർന്ന് സൂപർഫാസ്റ്റിന് കൃത്യസമയത്ത് പുറപ്പെടാനായില്ല; മംഗ്ളൂറിൽ നിന്നുള്ള ട്രെയിനുകൾ കൂട്ടത്തോടെ വൈകി

 Engine Failure Disrupts Train Services from Mangalore
Photo Credit: Facebook/ Indian Railways Unofficial

● ചെന്നൈ സൂപ്പർഫാസ്റ്റ് വൈകിയത് ഒരു മണിക്കൂറിലധികം.
● മംഗളൂരു-കണ്ണൂർ പാസഞ്ചർ വൈകി.
● മാവേലി എക്സ്പ്രസ്, മലബാർ എക്സ്പ്രസ് എന്നിവയും വൈകി.

കാസർകോട്: (KasargodVartha) ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ എൻജിൻ തകരാറിനെ തുടർന്ന് മംഗ്ളൂറിൽ നിന്നുള്ള ട്രെയിൻ ഗതാഗതം താറുമാറായി.  ചെന്നൈ സൂപർഫാസ്റ്റിന് കൃത്യ സമയത്ത് പുറപ്പെടാൻ കഴിയാതെ വന്നതോടെ മംഗ്ളൂറിൽ നിന്ന് പുറപ്പെടേണ്ട മറ്റ് ട്രെയിനുകളും കൂട്ടത്തോടെ വൈകി.

ചൊവ്വാഴ്ച വൈകീട്ട് 4.55-ന് മംഗ്ളൂറിൽ നിന്ന് പുറപ്പെടേണ്ട ചെന്നൈ സൂപർഫാസ്റ്റ് എൻജിൻ തകരാറിനെ തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് യാത്ര ആരംഭിച്ചത്. ഇത് മറ്റ് ട്രെയിൻ സർവീസുകളെയും പ്രതികൂലമായി ബാധിച്ചു.

ചെന്നൈ സൂപർഫാസ്റ്റിന് പിന്നാലെ പുറപ്പെടേണ്ടിയിരുന്ന മംഗ്ളൂരു-കണ്ണൂർ പാസൻജർ (5.05), തിരുവനന്തപുരത്തേക്ക് പോകേണ്ട മാവേലി എക്സ്പ്രസ് (5.40), മലബാർ എക്സ്പ്രസ് (6.15) എന്നീ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ട്രെയിൻ യാത്രക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ? 

Engine failure of the Chennai Superfast train disrupted train services from Mangalore. Several trains were delayed, causing inconvenience to passengers.

#MangaloreTrains, #EngineFailure, #TrainDelay, #TravelNews, #IndianRailways, #KeralaTravel

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia