എന്‍ജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന്
Aug 23, 2012, 09:14 IST
കാസര്‍കോട്: കേരള എന്‍ജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 24ന് രാവിലെ 9.30 മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ. സജി അധ്യക്ഷത വഹിക്കും.
പരിശീലന ക്ലാസ്, അനുമോദന യോഗം, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും. വീടില്ലാത്ത 200 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയ സായിറാം ഭട്ടിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് എ.കെ. സജി, സെക്രട്ടറി ടി. മധുസുദനന്‍, വൈസ് പ്രസിഡന്റ് കെ. ശിശുപാലന്‍, എച്ച്. രവി, ഇ. മനോജ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Press meet, Kasaragod, PWD-office, Conference.