city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുടമകള്‍ സൂക്ഷിച്ചാല്‍ 400 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാം

കാസര്‍കോട്: വീടുകളില്‍ വൈദ്യുതി സൂക്ഷിച്ചു ഉപയോഗിച്ചാല്‍ 400 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എനര്‍ജി മാനേജ്‌മെന്റ് സെന്ററിലെ വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. ഊര്‍ജ സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ 20 ശതമാനം വൈദ്യുതി ലാഭിക്കാനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വൈദ്യുതി ഉപയോഗം 20 ശതമാനം കുറച്ചാല്‍ വൈദ്യുതി ചാര്‍ജില്‍ കുറവ് വരുത്താന്‍ കഴിയും.

ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപിക്കാന്‍ അഞ്ച് കോടി രൂപയാണ് ബോര്‍ഡിന് ചെലവ്. ഉല്‍പാദിക്കുന്നതു മുതല്‍ ഉപയോഗിക്കുന്നിടം വരെയുണ്ടാകുന്ന പ്രസരണ വിതരണ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ 50 ശതമാനം വൈദ്യുതി നഷ്ടപ്പെടുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്ററും കേരളഗാന്ധി സ്മാരക നിധിയും സംഘടിപ്പിച്ച ഊര്‍ജസംരക്ഷണ ബോധവല്‍ക്കരണ ശില്പശാലയില്‍ പ്രഭാഷണം നടത്തിയ ജോണ്‍സണ്‍ സെന്‍സണും രാജഗോപാലാചാരിയുമാണ് വൈദ്യുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചത്.

വൈദ്യുതി സംരക്ഷിക്കുന്നതാണ് ഉല്‍പാദിപിക്കുന്നതിനേക്കാള്‍ ലാഭകരം. സാധാരണ ബള്‍ബുകള്‍ക്കു പകരം സി.എഫ്.എല്‍. ലാമ്പുകള്‍ ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാലുടന്‍ ലൈറ്റും ഫാനും ടി.വിയും മറ്റുപകരണങ്ങളും ഓഫ് ചെയ്യുക, ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പവര്‍ റേറ്റിങ്ങും വൈദ്യുതി ഉപയോഗവും ശ്രദ്ധിക്കുക. പ്രകൃതിദത്തമായ വെളിച്ചവും കാറ്റും ലഭിക്കത്തകവിധം ജനാലകള്‍ തുറന്നിടുക. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഇസ്തിരിയിടുക, ആവശ്യത്തിനുമാത്രം വലിപ്പമുളള റഫ്രിജറേറ്റര്‍ തെരെഞ്ഞെടുക്കുക, മിക്‌സിയില്‍ ആവശ്യാനുസരണം മാത്രം സാധനങ്ങള്‍ നിറക്കുക തുടങ്ങിയ വൈദ്യുതി സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും ഊര്‍ജ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വീട്ടുടമകള്‍ സൂക്ഷിച്ചാല്‍ 400 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാംഊര്‍ജക്ഷമതകൂടിയ വൈദ്യുത ഉപകരണങ്ങള്‍ക്കു വേണ്ടി മുതല്‍ മുടക്കുന്നത് ഏറെ ആദായകരമാണ്. ഭാവിതലമുറയോട് കടം കൊണ്ടതാണ് നാം ഇന്ന് യഥേഷ്ടം ഉപയോഗിക്കുന്ന ഊര്‍ജ ഖനികളെന്ന് ശില്പശാല ഉദ്ഘാടനം ചെയ്ത കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൂസാ ബി. ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നഫീസത്ത് മിസ്‌റിയ, കേരള ഗാന്ധിസ്മാരകനിധി കണ്‍വീനര്‍ ജി.സദാനന്ദന്‍, നിധീഷ് എളയാവൂര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിസ്മാരക നിധി യുവജനവേദി ചെയര്‍മാന്‍ രഞ്ജിത്ത് സര്‍ക്കാര്‍ സ്വാഗതവും ബി.ഡി.ഒ. ബെവിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.

Keywords: Thiruvananthapuram energy management center, 400 megawatt, Save, Home, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia