മുഹിമ്മാത്തില്‍ ത്വാഹിര്‍ തങ്ങള്‍ ആണ്ട നേര്‍ച്ചക്ക് പ്രൗഢ സമാപ്തി
Jul 2, 2012, 22:07 IST
![]() |
സമാപന മഹാ സമ്മേളനം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്യുന്നു. |
സമാപന ദിക്‌റ് ദുആ സമ്മേളനം മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.
മുഹിമ്മാത്ത് സ്റ്റാഫ് കൗണ്‍സില്‍ പുറത്തിറക്കിയ ത്വാഹിര്‍ തങ്ങള്‍ ഓര്‍മ്മച്ചെപ്പ് കുമ്പോല്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തൊട്ടി മുഹമ്മദ് ഹാജിക്ക് കോപ്പി നല്‍കി പ്രകാശനം ചെയതു. ഇശല്‍ പൂക്കള്‍ എ.എം മുഹമ്മദ് ഹാജി സീതാംഗോളിക്ക് കോപ്പി നല്‍കി സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്സഖാഫ് പ്രകാശനം ചെയ്തു.
![]() |
അനുസ്മരണ സമ്മേളനം എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യുന്നു. |
എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ശഹീര്‍ബുഖാരി, സയ്യിദ് അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ കുടക്, എസ്.കെ. കുഞ്ഞിക്കോയ തങ്ങള്‍ ചൗക്കി, സി.അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ.പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കന്തല്‍ സൂപ്പി മദനി, അശ്‌റഫ് അശ്‌റഫി, കെ.എം അബ്ബാസ് ദുബൈ, കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി, എ.ബി മൊയ്തു സഅദി, മൂസല്‍ മദനി തലക്കി, കെ.പി അബ്ദു റഹ്മാന്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, മൂസല്‍ മദനി തലക്കി, സുലൈമാന്‍ കിരവെള്ളൂര്‍, ഹാജി അമീറലി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സി.അബ്ദുല്ല ഹാജി ചിത്താരി, മൂസ സഖാഫി കളത്തൂര്‍, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, കെ.കെ അബ്ബാസ് ഹാജി, മുക്രി ഇബ്രാഹീം ഹാജി, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് ഹംസ, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, യൂസുഫ് മദനി ചെറുവത്തൂര്‍, എം.പി. അബ്ദുല്ല ഫൈസി, അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം, എം.അന്തുഞ്ഞി മൊഗര്‍, നാസ്വിര്‍ എയ്യയളം, അബ്ദു റശീദ് സഖാഫി മുജമ്മഅ്, സിദ്ദീഖ് സഖാഫി ബായാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാവിലെ നഗരിയില്‍ അനുസ്മരണ സമ്മേളനം സയ്യിദ് അബ്ദുല്‍ കബീര്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍സഖാഫി ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തിന്റെ ഉന്നതങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വായത്തമാക്കുകയും അതിന്റെ പ്രഭയോടെ ജീവിക്കുകയും ചെയ്ത സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മരണശേഷവും ആയിരങ്ങള്‍ക്ക് വിജ്ഞാന വെളിച്ചം നല്‍കുന്ന വിളക്കുമാടമായി പരിലസിക്കുകയാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ഹസ്ബുല്ലാഹ് തളങ്കര അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.
![]() |
മുഖാമുഖം സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യുന്നു. |
ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന മൗലീദ് പാരായണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസും വിശ്വാസികള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്നു. തങ്ങളുസ്താദിന്റെ പേരിലുള്ള മൗലീദ് ഉസ്താദുമാരും വിദ്യാര്‍ഥികളും ഒന്നായി ആലപിച്ചപ്പോള്‍ മുഹിമ്മാത്ത് നഗര്‍ ഭക്തിസാന്ദ്രമായി. വിശുദ്ധ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്തവര്‍ക്കുവേി ഖത്തം ദുആയും നടത്തി. സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഐദറൂസി മലേഷ്യ നേതൃത്വം നല്‍കി
മുഖാമുഖം സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി വിഷയാവതരണം നടത്തി. സി.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹാരിസ് ഹിമമി പരപ്പ സ്വാഗതം പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം സയ്യിദ് കെ.എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Keywords: Muhimmath, Conference, Puthige, Kasaragod