എന്‍ഡോസള്‍ഫാന്‍: കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി
Mar 11, 2013, 13:17 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ഒത്തുതീര്‍പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ കലക്‌ട്രേറ്റ് മാര്‍ചില്‍ പ്രതിഷേധമിരമ്പി.
സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ചില്‍ അണിനിരന്നു. കരിങ്കൊടി ഏന്തിയാണ് സമരക്കാര്‍ മാര്‍ചില്‍ അണിനിരന്നത്. ഗവ. കോളജ് പരിസരത്തു നിന്നാണ് മാര്‍ച് ആരംഭിച്ചത്.
കലക്‌ട്രേറ്റ് കവാടത്തില്‍ നടത്തിയ പ്രതിഷേധ യോഗം പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ കെ.പി ശശി ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ വിനയന്‍ സ്വാഗതം പറഞ്ഞു. നാരായണന്‍ പേരിയ, ടി.സി മാധവപ്പണിക്കര്‍, പ്രൊ. വി ഗോപിനാഥന്‍, പ്രൊ. ടി.ടി ജേക്കബ്, അബ്ബാസ് മുതലപ്പാറ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, പി. കൃഷ്ണന്‍ പുല്ലൂര്‍, ലത്വീഫ് കുമ്പള, ജോസ് കള്ളാര്‍, കൃഷ്ണന്‍ നെയ്തല്‍, ബി.സി കുമാരന്‍, ഉമര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആവശ്യങ്ങളടങ്ങിയ നിവേദനം നേതാക്കള്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങളുടെ വിതരണം അഞ്ചു വര്‍ഷം കൊണ്ട് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിച്ചു.
എ. മോഹന്‍കുമാര്‍ ഒപ്പുമരച്ചുവട്ടില്‍ നടത്തുന്ന നിരാഹാര സമരം തിങ്കളാഴ്ച എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കൂടുതല്‍പേര്‍ രംഗത്തു വന്നിട്ടുണ്ട്.
Keywords: Endosulfan, Collectorate, March, Women, Govt.College, Protest, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.