city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബോവിക്കാനം: (www.kasargodvartha.com 03.06.2014) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളിയാര്‍ പഞ്ചായത്തിലെ കാനത്തൂര്‍ വടക്കേക്കര കോളനിയിലെ പരേതനായ മാധവന്റെ മകന്‍ പ്രകാശന്‍ (32) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. അമ്മ ലീല കൂലിപ്പണിക്ക് പോയിരുന്നു. വീട്ടിനകത്ത് 90 വയസ് കഴിഞ്ഞ മുത്തശ്ശി ചോമു മാത്രമാണ് ഉണ്ടായിരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്ള പ്രകാശന് 2000 രൂപ പ്രതിമാസ സഹായം ലഭിക്കുന്നുണ്ട്.

അവിവാഹിതനാണ്. മൃതദേഹം ആദൂര്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു. അസുഖത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പ്രകാശന്റെ മരണവും.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു
Keywords: Kasaragod, Bovikanam, Endosulfan, Died, House, General Hospital, Post mortem, Police, Inquest, Suicide, Hospital, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia