എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലാക്കും
May 7, 2012, 16:45 IST
കാസര്‍കോട്: പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെ ജില്ലയിലെ വിവിധ എസ്റേറ്റുകളിലെ ഗോഡൌണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നതിന്റെ ആദ്യഘട്ടമായി ദ്രവിച്ച ബാരലുകളിലെ എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളില്‍ നിറക്കും. എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.
പെരിയ, ചീമേനി, രാജപുരം എന്നീ എസ്റേറ്റുകളിലെ ഗോഡൌണുകളില്‍ 1638 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് സ്റോക്കുള്ളത്. പുതിയ ബാരലുകളിലേക്ക് മാറ്റാന്‍ ഇന്ത്യന്‍ ഡിഫെന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ നേതൃത്വം നല്‍കും. മെയ് 31-നകം എന്‍ഡോസള്‍ഫാന്‍ പുതിയ ബാരലുകളിലാക്കും. ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡാണ് പിന്നീട് എന്‍ഡ്സള്‍ഫാന്‍ നിര്‍വ്വീര്യമാക്കുക.
യോഗത്തില്‍ എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍, ഡി.ആര്‍.ഡി.ഒ ഡയരക്ടര്‍ എ.കെ.ഗുപ്ത, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി ബാലകൃഷ്ണന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ കോര്‍ഡിനേറ്റര്‍ പി.കെ.സുധീര്‍ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്.ശിവപ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ.രാഘവന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും പ്ളാന്റേഷന്‍ കോര്‍പ്പറേഷന്റെയും എച്ച്.ഐ.എല്‍-ന്റേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കുന്നത് സംബന്ധിച്ച് ഡോ.മുഹമ്മദ് അഷീല്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു.
Keywords: Endosulfan,Minister K.P Mohan, Collectorate, Kasaragod