city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 2012 ഏപ്രില്‍ 20 മുതല്‍ കാസര്‍കോട് കലക്ട്രേറ്റിനു മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബാല്യത്തിന്റെ മാധുര്യം നഷ്ടപ്പെട്ട കൊച്ചുജീവിതങ്ങള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സമരത്തിന് തിരികളുത്തും. വിവിധ സാംസ്‌കാരിക, സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിക്കും.
തങ്ങളുടെതല്ലാത്ത കുറ്റം കൊണ്ട് ജീവിതം ഹോമിക്കേണ്ടി വന്ന ഒരുപറ്റം മനുഷ്യര്‍ക്ക് അവകാശങ്ങള്‍ ലഭിക്കുന്നതിനു വേണഅടി പ്രത്യക്ഷസമരങ്ങളല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും മുമ്പിലില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളെ പൂര്‍ണ്ണമായും കൈയൊഴിയുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ധനമന്ത്രി കേരളാ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ദുരിതബാധിതര്‍ക്കുവേണ്ടി പദ്ധതികളൊന്നും ഉള്‍പ്പെടുത്താത് തന്നെ ഇതിനുള്ള പ്രത്യക്ഷ ഉദാഹരണങ്ങളാണ്. പ്രഖ്യാപനങ്ങള്‍ പൊതുവേദികളില്‍ മുഴങ്ങുമ്പോഴും ദുരന്ത ബാധിതരെ ഗൗരവത്തോടെ കാണുന്ന സമീപനം എങ്ങുമില്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ജീവിക്കാനുള്ള പോരാട്ടത്തിനു പൊതുസമൂഹത്തിന്റെ സഹായം ആവശ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സത്യാഗ്രഹ സമിതി ഭാരവാഹികളായ രാധാകൃഷ്ണന്‍ എം.കെ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സി. എം. എ ജലീല്‍, കെ. എച്ച് മുഹമ്മദ്, ടി.വി രവീന്ദ്രന്‍, ഹമീദ് സീസണ്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Kasaragod, Press meet, Endosulfan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia