'ഓരോ ജീവനും വിലപ്പെട്ടതാണ്' പുസ്തക പ്രകാശനം 14 ന്; വിദ്യാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം
Feb 10, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 10/02/2016) കഴിഞ്ഞ ഒന്നര ദശകമായി എം.എ റഹ് മാന്‍ മാധ്യമങ്ങളിലെഴുതിയ 63 എന്‍ഡോസള്‍ഫാന്‍ വിരുദ്ധലേഖനങ്ങളുടെ സമാഹാരം ' ഓരോ ജീവനും വിലപ്പെട്ടതാണ്' 14 ന് രാവിലെ 10 മണിക്ക് കാസര്‍കോടന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ വെങ്കിടേഷ് രാമകൃഷ്ണന് നല്‍കി പ്രകാശനം ചെയ്യും. കൈരളി ബുക്‌സ് ആണ് പ്രസാധകര്‍.
കൈരളി ബുക്‌സിന്റെ പുസ്തക പ്രദര്‍ശനവും ഉണ്ടാവും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ മനുഷ്യാവകാശവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ശശികുമാര്‍, ഗൗരീദാസന്‍ നായര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. സിവിക് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. പി.എന്‍ ഗോപീകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും.
അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാറിനെ മാങ്ങാട് രത്‌നാകരന്‍ അനുസ്മരിക്കും. പുസ്തകത്തിന്റെ റോയല്‍റ്റി ബോവിക്കാനത്തെ സുജിത്തിന്റെ കുടുംബത്തിന് ഒ. അശോക് കുമാര്‍ കൈമാറും. ഉച്ചയ്ക്ക് ശേഷം എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ചെയ്യാന്‍ 9447323555 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords : Kasaragod, Student, Book, Release, Endosulfan, Prof. M.A Rahman.