Protest | എൻഡോസൾഫാൻ ദുരിതബാധിതർ അതിജീവിതത്തിന്നായി പോരാടുന്നു; കലക്ടറേറ്റ് മാർചിൽ പ്രതിഷേധമിരമ്പി

● 2017-ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്ന് 1031 ദുരിതബാധിതരെ ഒഴിവാക്കി.
● ചികിത്സ കിട്ടാതെ നിരവധി പേർ മരണപ്പെട്ടു
● ഇനി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനം.
കാസർകോട്: (KasargodVartha) നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് അതിജീവനത്തിനായി പോരാട്ടം ശക്തമാക്കി എൻഡോസൾഫാൻ ദുരിതബാധിതർ. കാസർകോട് കല ക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം അലയടിച്ചു. 2017-ലെ പ്രത്യേക മെഡികൽ കാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 1905 ദുരിതബാധിതരിൽ നിന്ന് 1031 പേരെ യാതൊരു കാരണവുമില്ലാതെ ഒഴിവാക്കിയതിനെതിരെയാണ് സമരം.
ഇവരെ കാസർകോട് പാകേജിൽ ഉൾപ്പെടുത്തി സഹായിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ദുരിതബാധിതരുടെ അമ്മമാർ ആരോപിച്ചു. ചികിത്സ കിട്ടാതെ പലർ മരിക്കുകയും ചെയ്തു. നിരവധി തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലമുണ്ടാകാത്തത് കൊണ്ടാണ് സമരം വീണ്ടും ശക്തമാക്കിയത്.
നാലു മാസത്തിലധികം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ അനിശ്ചിതകാല സമരം നടത്തിയ ഘട്ടത്തിലാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. ഇതിനെ തുടർന്ന് സമരം പിൻവലിച്ചു. എന്നാൽ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം വീണ്ടും ആരംഭിച്ചതെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
കവി പ്രൊഫ. വീരാൻകുട്ടി മാർച് ഉദ്ഘാടനം ചെയ്തു. പ്രമീളചന്ദ്രൻ, കെ. ബിന്ദു, പി. ഷൈനി, ബി. പ്രസന്ന തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അടുത്ത ഘട്ടം തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമൻ്റ് ചെയ്യൂ.
Endosulfan victims in Kasaragod intensified their protest demanding justice. They marched to the Kasaragod Collectorate, protesting against the exclusion of 1031 victims from the list of beneficiaries. They allege that despite the Chief Minister's promise, no action has been taken, and many victims are dying without treatment.
#EndosulfanVictims #KasaragodProtest #JusticeForVictims #KeralaGovernment #ProtestMarch #HumanRights