എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു: മുഖ്യമന്ത്രി
Aug 21, 2015, 17:27 IST
കാസര്‍കോട്: (www.kasargodvartha.com 21/08/2015) ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള 108 ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതീക്ഷയ്‌ക്കൊത്ത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാറിനു പോലും സാധിക്കുന്നില്ല.
തങ്ങളുടേതല്ലാത്ത കുറ്റത്തിന് നരകയാതന അനുഭവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാവരുടെയും സഹായം ലഭിക്കേണ്ടതാണ്. ഇങ്ങിനെ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Keywords : Kasaragod, Kerala, Oommen Chandy, Inauguration, Endosulfan.