city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അബ്ദുല്‍മുദ്ദസ്സിര്‍ ഇന്നും പട്ടികയ്ക്ക് പുറത്ത്; ജീവന്‍ നിലനിര്‍ത്താന്‍ സഹായംതേടുന്നു

ഷാഫി തെരുവത്ത്

കാസര്‍കോട്: (www.kasargodvartha.com 07/04/2015) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ രോഗികള്‍ക്ക് നല്‍കാതെ ഉദ്യോഗസ്ഥ ലോബി അട്ടിമറിക്കുന്നു. ജനനംമുതല്‍ കിടപ്പിലായ അഞ്ച് വയസുകാരന്‍ അബ്ദുല്‍ മുതസ്സിര്‍ ആനുകൂല്യത്തിനായി ഇപ്പോഴും നെട്ടോട്ടത്തില്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായ കാറഡുക്ക പഞ്ചായത്തിലെ ആദൂര്‍ മഞ്ഞംപാറയില്‍ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട്ടെ ഒരു കടയില്‍ ജോലിചെയ്യുന്ന മുഹമ്മദ് - റഹീന ദമ്പതികളുടെ ഏക മകന്‍ അബ്ദുല്‍മുദ്ദസ്സിറാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അബ്ദുല്‍മുദ്ദസ്സിര്‍ ഇന്നും പട്ടികയ്ക്ക് പുറത്ത്; ജീവന്‍ നിലനിര്‍ത്താന്‍ സഹായംതേടുന്നുജനിച്ച് വീണപ്പോള്‍ തന്നെ കൈകാലുകളും ശരീരവും തളര്‍ന്ന നിലയിലായിരുന്നു. തലച്ചോറിനെ ബാധിച്ച രോഗമാണ് മുതസ്സിറിനെ പിടികൂടിയതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ഒന്നുറക്കെ കരയാനോ ഒരക്ഷരം ഉരിയാടാനോ കഴിയാതെ കട്ടിലില്‍ കിടന്നകിടപ്പിലാണ് ഈ കുട്ടി. മാതാവ് വായയില്‍ ഇട്ട് നല്‍കുന്ന ഭക്ഷണം മാത്രമാണ് കഴിക്കുന്നത്. സംസാരശേഷിപോലുമില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഏര്‍പ്പെടുത്തിയ നിരവധി മെഡിക്കല്‍ ക്യാംപുകളില്‍ കൊണ്ടുപോയെങ്കിലും ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നും ഈ കുട്ടി പുറത്താണ്. സംസ്ഥാന സര്‍ക്കാറിന്റെ വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതില്‍ 70 ശതമാനം വികലാംഗത്വം രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി കാസര്‍കോട്ട് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ കുട്ടിയെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 5000 രൂപ മുഖ്യമന്ത്രി അനുവദിച്ചിരുന്നു.

ഈ പണം കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് കിട്ടിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പരിചരിക്കുന്നതിനും വിദഗ്ധ ചികില്‍സ നല്‍കുന്നതിനുമായി മൊബൈല്‍ മെഡിക്കല്‍ ക്യാംപുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരം രോഗികളെ മംഗലാപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വിദഗ്ധ ആശുപത്രികളില്‍ ചികില്‍സിക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ മേധാവിത്വം നിലനില്‍ക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ മുതസ്സിറിന്റെ കാര്യത്തില്‍ മാത്രം കാര്യമായി ഒന്നും ചെയ്തില്ല. ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ ഈ കുട്ടി പാടുപെടുകയാണ്. മംഗലാപുരത്തേയും തളിപ്പറമ്പിലേയും ആശുപത്രികളില്‍ ആയൂര്‍വേദം അടക്കമുള്ള ചികില്‍സകള്‍ മാതാപിതാക്കള്‍ നല്‍കിയിരുന്നു. കുട്ടിയുടെ രോഗം പൂര്‍ണ്ണമായി ഭേദമാക്കുന്നതിന് തളിപ്പറമ്പിലെ ആയൂര്‍വേദ ആശുപത്രിയില്‍ സംവിധാനമുണ്ട്.എന്നാല്‍ ദരിദ്ര കുടുംബമായതിനാല്‍ മാതാപിതാക്കള്‍ക്ക് തുടര്‍ ചികില്‍സ നല്‍കാന്‍ സംവിധാനമില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ അബ്ദുല്‍മുദ്ദസ്സിര്‍ ഇന്നും പട്ടികയ്ക്ക് പുറത്ത്; ജീവന്‍ നിലനിര്‍ത്താന്‍ സഹായംതേടുന്നു
Shafi Theruvath
എല്ലാമാസവും എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം കൃഷിമന്ത്രിയുടെ സാന്നിധ്യത്തില്‍ കാസര്‍കോട് കലക്ടറേറ്റില്‍ നടക്കാറുണ്ട്. ഈ മാസത്തെ യോഗം ഇന്ന് രാവിലെ പത്തിന് കലക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കുട്ടിയുടെ ദുരിതകഥയുമായി മാതാപിതാക്കള്‍ ഇന്നും മകനേയും കൊണ്ട് മന്ത്രിയെ കാണാനെത്തുന്നുണ്ട്. മുതസ്സിറിനെ പോലെ നിരവധി രോഗികളാണ് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇടം നേടാതെ അവഗണിക്കപ്പെടുന്നത്. ഇത്തരം രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാന്‍ പോലും എന്‍ഡോസള്‍ഫാന്‍ സെല്‍ തയ്യാറാകുന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നബാര്‍ഡ് പോലും പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ മുളിയാറില്‍ പുനരധിവാസം ഒരുക്കുന്നതിനായി 25 ഏക്കര്‍ സ്ഥലവും ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും ഇത്തരം ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം

Keywords : Kasaragod, Kerala, Endosulfan-victim, Helping hands, Adhur, Manhampara, Muthassir, Endosulfan victims Munthassir needs your help, Story, Shafi Theruvath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia