എന്‍ഡോസള്‍ഫാന്‍ ധനസഹായവിതരണം ഉടന്‍
Nov 17, 2012, 17:37 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 4182 പേരുടെ പട്ടികയില്‍ റീ-കാറ്റഗറൈസേഷന്‍ പൂര്‍ത്തിയാക്കിയ 1625 രോഗികള്‍ക്ക് ധനസഹായം ഉടന്‍ വിതരണം ചെയ്യാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം തീരുമാനിച്ചു. 4182 പേരുടെ പട്ടിക പഞ്ചായത്തു തലത്തില്‍ പരിശോധിച്ച് പട്ടിക പുതുക്കി ഇനം തിരിക്കാന്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഈ പ്രക്രിയ പൂര്‍ത്തിയായി. പട്ടിക പുതുതായി ഇനംതിരിച്ചപ്പോള്‍ പൂര്‍ണ്ണമായി കിടപ്പിലായവര്‍,മാനസിക വൈകല്യം ബാധിച്ചവര്‍,ശാരീരിക വൈകല്യം ബാധിച്ചവര്‍, കാന്‍സര്‍ രോഗബാധിതര്‍ എന്നീ വിഭാഗങ്ങളിലായി 1805 പേരാണുള്ളത്. പൂര്‍ണ്ണമായി കിടപ്പിലായവര്‍,മാനസിക വൈകല്യം ബാധിച്ചവര്‍,ശാരീരിക വൈകല്യം ബാധിച്ചവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് സഹായ ധനം വിതരണം ചെയ്യാനുളള സര്‍ക്കാര്‍ ഉത്തരവുണ്ട്.
ഈ വിഭാഗത്തില്‍പ്പെടുന്ന 1625 പേര്‍ക്ക് സഹായധനം ഉടന്‍ വിതരണം ചെയ്യും. കാന്‍സര്‍ രോഗ ബാധിതര്‍,4182 പേരുടെ പട്ടികയില്‍ അവശേഷിക്കുന്ന 2557 രോഗികള്‍എന്നിവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശയുടെ പരിധിയില്‍പ്പെടാത്ത 2557 രോഗികളെ രോഗനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ ഇനം തിരിക്കാന്‍ ആരോഗ്യവകുപ്പിനോട് സെല്‍ യോഗം നിര്‍ദ്ദേശിച്ചു.
പഞ്ചായത്തുതലത്തില്‍ പട്ടിക പരിശോധിച്ചപ്പോള്‍ പരിഗണിക്കപ്പെടാതെപോയ പരാതികള്‍ വീണ്ടും പരിശോധിക്കും. ബെള്ളൂര്‍ പഞ്ചായത്തില്‍ ഇതിനായി വീണ്ടും പരിശോധന നടത്തും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചികിത്സിക്കുന്നതിനുള്ള ആയുര്‍വ്വേദ മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷയായി.പി.കരുണാകരന്‍ എം.പി., എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ഡെപ്യൂട്ടി കളക്ടര്‍ പി.കെ.സുധീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Endosulfan-victim, Fund, Distribution, kasaragod, Kerala, P.P Shyamala Devi, P.Karunakaran-MP, P.B. Abdul Razak, N.A.Nellikunnu, E.Chandrashekharan-MLA, District Collector, Mohammed Sageer