എന്‍ഡോസള്‍ഫാന്‍: കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി, സര്‍ക്കാര്‍ ഉത്തരവുകള്‍ കത്തിച്ച് ഉദ്ഘാടനം
Aug 9, 2017, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 09.08.2017) സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് മാര്‍ച്ച് ദുരിതബാധിതരുടെ പ്രതിഷേധം വിളിച്ചറിയിക്കുന്നതായി തീര്‍ന്നു. അതിര്‍ത്തിയുടെ പേരില്‍ പിന്തള്ളപ്പെട്ട ദുരിതബാധിതരുടെ അമ്മമാര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അഗ്നിക്കിരയാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, പി മുരളീധരന്‍, ഹരി ചക്കരക്കല്ല്, പ്രേമചന്ദ്രന്‍ ചോമ്പാല, വിനോദ് പയ്യന്നൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. കെ ടി ബിന്ദു മോള്‍, മിസിരിയ ബി, ഗീത ജോണി, ജമീല എം പി, വിമല ഫ്രാന്‍സിസ്, ചന്ദ്രാവതി കെ, ഗോവിന്ദന്‍ കയ്യൂര്‍, എന്‍ അമ്പാടി, കെ കെ നായര്‍, രാജന്‍ കൈനി, ശശിധര ബെള്ളൂര്‍, ശിവകുമാര്‍ എന്‍മകജെ, ഇസ്മാഈല്‍ പള്ളിക്കര, സിബി കോളിച്ചാല്‍, തങ്കൈ പാണത്തൂര്‍, ഗോവിന്ദന്‍, അബ്ദുര്‍ റഹ് മാന്‍ ബദിയടുക്ക, അബൂബക്കര്‍ കാറഡുക്ക, ശാരദ ദേലമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.
മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, കടങ്ങള്‍ എഴുതിതള്ളുക, മെഡിക്കല്‍ ക്യാമ്പില്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കുമ്പോള്‍ അതിര്‍ത്തി ബാധകമാക്കരുത്, റേഷന്‍ കാര്‍ഡ് ബി പി എല്‍ ആയി പുനഃസ്ഥാപിക്കുക, ട്രിബ്യുണല്‍ സ്ഥാപിക്കുക, പുനരധിവാസം നടത്തുക, ബഡ്‌സ് സ്‌കൂളുകള്‍ മെച്ചപ്പെടുത്തുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക എന്നീ ആവശ്യങ്ങളാണ് നൂറുകണക്കിന് ദുരിതബാധിതര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഉയര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Endosulfan, Collectorate, March, Protest, Court, Inauguration, Government, Endosulfan victims collectorate march conducted.