മര്‍ദ്ദനമേറ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍
May 13, 2012, 16:08 IST
കാസര്‍കോട്: ക്ഷേത്രത്തില്‍ വിളക്ക് വെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുള്‍പ്പെടെ മൂന്നുപേര്‍ക്ക് മര്‍ദ്ദനമേറ്റു. ബോവിക്കാനം അമ്മങ്കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വി.വി. സുന്ദരന്‍ (35), ബന്ധുക്കളായ ജി. ഹരീഷ് (28), ഭാസ്‌കരന്‍ (30) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് 6.30ന് നാട്ടിലെ ഒരു ക്ഷേത്രത്തില്‍ സുന്ദരന്‍ വിളക്ക് വെക്കാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീയുള്‍പ്പെടെയുള്ള ഏഴോളംപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തടയാന്‍ ശ്രമിച്ചവരെയും അവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുന്ദരന്‍ പറഞ്ഞു.
Keywords: Endosulfan Victims, Attacked, Bovikanam, Kasaragod