Death | എൻഡോസൾഫാൻ ഇരകൾ വിടരും മുമ്പേ കൊഴിയുന്നു; 16 വർഷം തീരാ ദുരിതകിടക്കയിൽ കഴിഞ്ഞ ശഹാനും യാത്രയായി

● പരപ്പ ബാനം റോഡിലെ റിയാസ്-റുഖിയ ദമ്പതികളുടെ മകനാണ്
● വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
● സർക്കാരിൻ്റെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
പരപ്പ: (KasargodVartha) എൻഡോസൾഫാൻ ദുരിതബാധിതനായി 16 വർഷം തീവ്ര വേദനയോടെ ദുരിതകിടക്കയിൽ കഴിഞ്ഞ ശഹാൻ റിയാസ് അബ്ദുല്ല (16) ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. സംസ്ഥാന സർകാരിൻ്റെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട കുട്ടിയായിരുന്നു ശഹാൻ. പരപ്പ ബാനം റോഡിലെ റിയാസ്-റുഖിയ ദമ്പതികളുടെ മകനാണ്.
ശഹാന് 16 വയസായിരുന്നെങ്കിലും, ജീവിതത്തിൽ ഒരിക്കൽ പോലും എഴുന്നേറ്റിരിക്കാനോ നടക്കാനോ കഴിയാതെ ദുരിതം തിന്നുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശഹാന് കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാനിബയും, ആലിഖിന്നൂറുമാണ് ശഹാന്റെ സഹോദരങ്ങൾ. എൻഡോസൾഫാൻ ദുരിതം പേറുന്ന നിരവധി കുട്ടികളാണ് വിടരും മുമ്പേ കൊഴിഞ്ഞുപോയത്. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി കുട്ടികൾ മരണത്തിന് കീഴടങ്ങിയത് എൻഡോസൾഫാൻ ദുരിതത്തിന്റെ ഭീകരത എടുത്തു കാണിക്കുന്നു.
ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
16-year-old Shahan Riaz Abdullah, an Endosulfan victim, passed away after suffering for 16 years. He was on the state government's list of Endosulfan victims.
Hashtags in English for Social Shares:
#Endosulfan #Kerala #Tragedy #Victim #News #Childdeath