എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച ആറുവയസുകാരി ദുരിതക്കിടക്കയില്‍
Oct 9, 2012, 13:14 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗം ബാധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആറുവയസുകാരി ദുരുതക്കിടക്കയില്‍. കാറഡുക്ക എതിര്‍ത്തോട് ബദര്‍ നഗറിലെ അബ്ദുല്‍ ഖാദര്‍-സമീറ ദമ്പതികളുടെ മകള്‍ നസീഫത്ത് റാഫിലയാണ് (ആറ്) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
എന്‍ഡോസള്‍ഫാന്‍ ലിസ്റ്റിലുള്‍പ്പെട്ട റാഫിലയ്ക്ക് ചലന ശേഷി പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്. എഴുന്നേറ്റ് നടക്കാനോ മറ്റോ കുട്ടിക്ക് കഴയുന്നില്ല. എല്ലാ കാര്യത്തിനും മാതാവ് തന്നെയാണ് ആശ്രയം. റാഫിലയ്ക്ക് വിദഗദ്ധ ചികിത്സ ഇനിയും ലഭ്യമായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് എല്ലാ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും റാഫിലയെ പോലുള്ള രോഗികള്‍ വിദഗ്ധ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ്. റാഫിലയുടെ മൂത്ത സഹോദരന്‍ റഈസ് പൂര്‍ണ ആരോഗ്യവാനാണ്.

Keywords: Kasaragod, Endosulfan, General-hospital, Kerala, Patient