എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരം
Dec 7, 2011, 14:29 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പത്തുവയസ്സുകാരന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുള്ളേരിയയിലെ അനീഷ്(10) എന്ന കുട്ടിക്കാണ് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ഓട്ടോറിക്ഷയില്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പെട്ടെന്ന് തലപുറത്തേക്കിട്ടപ്പോള്‍ എതിരെ വന്ന ലോറി തലയിലിടിച്ച് ഗുരുതരമായ പരിക്കേല്‍ക്കുകയായിരുന്നു. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് ചികിത്സയ്ക്കായി വെന്‍ലോക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തയ്യാറായപ്പോള്‍ മംഗലാപുരത്തുണ്ടായിരുന്ന പുഞ്ചിരി ക്ലബ്ബ് പ്രവര്‍ത്തകനായ കെ.ബി ഷെരീഫ് മംഗലാപുരം ഏനപോയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. അപകടം വരുത്തിയ ലോറിയും ഓട്ടോ റിക്ഷയും ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Keywords: Kasaragod, Endosulfan victim , Accident, എന്‍ഡോസള്‍ഫാന്‍ ബാധിത, ഗുരുതരം, വാഹനാപകടം