എന്‍ഡോസള്‍ഫാന്‍ സഹായധന വിതരണം എ.ടി.എം വഴി
Jul 21, 2012, 23:22 IST
![]() |
സമൂഹ്യസുരക്ഷാ മിഷന് സ്നേഹ സാന്ത്വനം ഇ-പെയ്മെന്റ് ആശ്വസ കിരണം പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. |
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഇതിനായി നാലായിരത്തിലേറെ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ ഏറ്റവും കാര്യക്ഷമമായി എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്കുള്ള പാസ് ബുക്കും എ.ടി.എം കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
രാജ്യത്ത് ആദ്യമായി ഇ-ഗവേണന്‍സ് സമ്പൂര്‍ണ്ണമായി നടപ്പാക്കുന്ന ജില്ലയാണ് കാസര്കോട്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ ബന്ധിപ്പിച്ച് ജനന-മരണ, വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനായി നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. രോഗികളെ പരിചരിക്കുന്നവര്‍ക്കായി നടപ്പാക്കിയ ആശ്വാസകിരണം പദ്ധതി പ്രകാരമുള്ള സഹായധന വിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്നും പി.ബി.അബ്ദുള്‍ റസാഖും നായന്മാര്മൂല ടി.എ.എച്ച് സ്കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
Keywords: Endosulfan Victims Fund, ATM, Oommenchandy, Kasaragod