എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
Aug 22, 2016, 09:49 IST
പെരിയ: (www.kasargodvartha.com 22/08/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പെരിയ കൂടാനത്തെ മഠത്തില്‍ ചുക്രന്റെ ഭാഗ്യ ചെനിയാറു(63) ആണ് വീട്ടിനകത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ചെനിയാറു കാന്‍സര്‍രോഗത്തെ തുടര്‍ന്ന് തലശേരി റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു.
ചികില്‍സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ചെനിയാറു രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Periya, Kasaragod, Endosulfan, Hospital, Police, Treatment, Cancer, Postmortem, House, Food.