മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം: കലക്ടറെ കാണാനെത്തിയ ആന്‍മരിയ നിരാശയായി
May 3, 2013, 22:45 IST
കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം കലക്ടറെ കാണാനെത്തിയ വെസ്റ്റ് എളേരി മണ്ഡപത്തെ ബാബു ടി.ജെ. തൈപ്പറമ്പില്‍ - റെസ്സി ബാബു ദമ്പതികളുടെ മകള്‍ ആന്‍മരിയ (എട്ട്) നിരാശയായി മടങ്ങി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം നിഷേധിക്കപ്പെട്ട ആന്‍മരിയയുടെ മാതാപിതാക്കള്‍ കുട്ടിയോടൊപ്പം ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് കാഞ്ഞങ്ങാട്ടു വെച്ചു നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പങ്കെടുത്തിരുന്നു. കലക്ടറെ കണ്ട് കാര്യം ബോധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതു പ്രകാരം വെള്ളിയാഴ്ച രാവിലെ ആന്‍മരിയയെയും എടുത്ത് മാതാപിതാക്കള്‍ കലക്ടറുടെ കനിവ് തേടിയെത്തിയെങ്കിലും നിരാശരായി മടങ്ങിപ്പോവുകയായിരുന്നു.
വെസ്റ്റ് എളേരി പഞ്ചായത്ത് 11 ദുരിത ബാധിത പഞ്ചായത്തുകളില്‍ ഉള്‍പെടുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നത്. ചികിത്സ നല്‍കാമെന്ന ഉറപ്പ് മാത്രമാണ് കലക്ടര്‍ നല്‍കിയത്. പത്രങ്ങളില്‍ പുതിയ രോഗികളെ കണ്ടെത്താന്‍ ക്യാമ്പ് നടത്തുന്ന വിവരവും അധികൃതരെ അറിയിച്ചെങ്കിലും 11 പഞ്ചായത്തുകളില്‍ മാത്രമാണ് ക്യാമ്പ് നടത്തുന്നതെന്നും പുറത്തുള്ള പഞ്ചായത്തുകളെ ഇതില്‍ ഉല്‍പെടുത്താന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ ഇവരെ അറിയിച്ചത്.
2011 ആഗസ്റ്റില്‍ ഹൊസ്ദുര്‍ഗില്‍ വെച്ച് നടന്ന എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ക്യാമ്പില്‍ പങ്കെടുത്ത ആന്‍ മരിയയ്ക്ക് പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനൂകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന ബാങ്ക് പാസ് ബുക്കും എ.ടി.എം കാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സാന്ത്വനം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നില്ല. അതു കൊണ്ടു തന്നെ അക്കൗണ്ടില്‍ ഇതുവരെ പണവും എത്തിയില്ല.
മൂന്ന് തവണയാണ് ആന്‍മരിയയെ അധികാരികള്‍ക്ക് മുന്നില്‍ സഹായ അഭ്യര്‍ത്ഥനയ്ക്കായി എത്തിച്ചത്. ജനിച്ചത് മുതല്‍ കിടന്ന കിടപ്പിലാണ് ആന്‍മരിയ. തല വളരുന്ന രോഗമാണ് ( ഹൈഡ്രോ സെഫലസ്) ആന്‍മരിയയ്ക്ക് സംഭവിച്ചത്. പല്ലുകള്‍ പൊടിയുകയും കൈകാലുകള്‍ ശോഷിച്ച് ശ്വാസ തടസവും മറ്റും അനുഭവപ്പെടുകയാണ് ചെയ്യുന്നത്. 2011 ലെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ടുവെങ്കിലും ഇതുവരെ എല്ലാ രോഗികള്‍ക്കും കിട്ടുന്നതു പോലുള്ള സഹായം ആന്‍മരിയയ്ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജന സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ 2,000 രൂപ സഹായം കിട്ടിയതല്ലാതെ മറ്റൊരു സഹായവും കിട്ടിയില്ല.
മാസങ്ങള്‍ക്ക് മുമ്പ് മന്ത്രിതല സംഘം എന്‍ഡോസള്‍ഫാന്‍ പ്രശ്‌ന പരിഹാരത്തിന് ജില്ലയിലെത്തിയപ്പോള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആന്‍മരിയയുടെ കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 80 ശതമാനം വൈകല്യമുള്ള ആന്‍മരിയയ്ക്ക് സഹായം ലഭിക്കാതിരിക്കാന്‍ വ്യക്തമായ കാരണം നിരത്താന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ദുരിത ബാധിത പഞ്ചായത്തായ ചീമേനിക്ക് സമീപത്താണ് ഇവര്‍ താമസിച്ചിരുത്. ചീമേനിയുമായി മൂന്ന് കിലോ മീറ്റര്‍ അകലം പോലും പിതാവ് ബാബുവിന്റെ വീടുമായില്ല. ആന്‍മരിയയ്ക്ക് അസുഖം വന്ന ശേഷം കുട്ടിയെ നോക്കാന്‍ മാതാവിന് ഒറ്റയ്ക്ക് കഴിയാത്തത് കൊണ്ടാണ് ഇവര്‍ വെസ്റ്റ് എളേരി മണ്ഡപത്തെ മാതാവിന്റെ വീട്ടിലേക്ക് താമസം മാറിയത്.
ആന്‍മരിയയുടെ പിതാവ് ബാബുവും മൂത്ത മകള്‍ ആഗ്നസ് ബാബുവും ചീമേനിക്കടുത്ത കമ്പല്ലൂരിലാണ് താമസം. വെസ്റ്റ് എളേരി പഞ്ചായത്തില്‍ നിന്നുള്ള ഏതാനും രോഗികളും നിലവില്‍ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പെടുകയും സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആന്‍മരിയയുടെ കാര്യത്തില്‍ അധികൃതരില്‍ നിന്നും അലംഭാവം ഉണ്ടാകുന്നത്. ജില്ല മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരിധിയില്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നേരത്തെ വ്യക്തമാക്കിയത്.
Keywords: Endosulfan, District Collector, Treatment, Camp, Minister, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.