city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ സമരം; ജനങ്ങളുടെ വിജയമെന്ന് പീഡിത ജനകീയ മുന്നണി

എന്‍ഡോസള്‍ഫാന്‍ സമരം; ജനങ്ങളുടെ വിജയമെന്ന് പീഡിത ജനകീയ മുന്നണി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിക്കാനുള്ള അവകാശത്തിന്‍മേല്‍ ഭരണകൂടം നീതികേട് കാണിക്കുമ്പോള്‍ അത് തിരുത്താന്‍ ഇച്ഛാശക്തിയുള്ള ജനങ്ങള്‍ക്ക് കഴിയുമെന്നാണ് കാസര്‍കോട് 36 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ ഉണ്ടായ തീരുമാനം കാണിക്കുന്നതെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം വിലയിരുത്തി.

നീതിയുടെ കുടക്കീഴില്‍ അണിനിരക്കാന്‍ പ്രത്യയ ശാസ്ത്ര ഭിന്നതകള്‍ തടസമാവില്ലെന്നാണ് കാസര്‍കോട്ടെ പൊതുസമൂഹം കാണിച്ചിരിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. യുവാക്കളുടെ, സാമൂഹ്യ പ്രവര്‍ത്തകരുടെ, എഴുത്തുകാരുടെ, ശാസ്ത്രജ്ഞരുടെ, വ്യാപാരി വ്യവസായികളുടെ, ജനപ്രതിനിധികളുടെ, തൊഴിലാളികളുടെ കൂടിച്ചേരലുകള്‍ ജനസമുദ്രം തീര്‍ത്തപ്പോള്‍ അതൊരു പുതിയ മുന്നേറ്റത്തിന്റെ നാന്ദിയാവുകയും സര്‍ക്കാരിന് ഇരകളുടെ പ്രാഥമികമായ പൊതു ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധമാകേണ്ടി വരികയുമായിരുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

ജനകീയ മുന്നണിയുടെ നേതാക്കളായ പി. കൃഷ്ണനും, സുഭാഷ് ചീമേനിയും തുടങ്ങിവെച്ച അനിശ്ചിതകാല നിരാഹാര സമരം പൊതുസമൂഹത്തിന്റെ പ്രതിനിധികളായ ഡോ. ഡി. സുരേന്ദ്രനാഥും, എ. മോഹന്‍കുമാറും, ഗ്രേവാസുവും, മൊയീന്‍ ബാപ്പുവും ഏറ്റെടുക്കുകയായിരുന്നു. 11 വയസുകാരന്‍ മുഹമ്മദ് ഷഹല്‍, 90 വയസുകാരന്‍ എ.എസ്. നാരായണപിള്ള, കെ. അജിത, ആശാഹരി തുടങ്ങിയവര്‍ സമരത്തില്‍ കണ്ണികളായി.

പി. കരുണാകരന്‍ എം.പി., വി.എസ്. അച്യുതാനന്ദന്‍, വി.എം. സുധീരന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ തുടങ്ങിയവരുടെ ഇടപെടലുകള്‍ സജീവമാക്കുകയും ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹ്യ രംഗത്തെ മേധാപട്കറെ പോലുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രതിഷേധങ്ങളും സമരത്തെ ശക്തിപ്പെടുത്തി.

സമരം വിജയിപ്പിക്കാന്‍ അണിചേര്‍ന്ന യുവജന-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമ-ശാസ്ത്ര-തൊഴിലാളി-വ്യാപാര-കലാ രംഗങ്ങളിലെ സംഘടനകളോടും വ്യക്തികളോടുമുള്ള കടപ്പാട് നിസീമമാണ് ജനകീയ മുന്നണി നേതാക്കള്‍ പറഞ്ഞു.

യോഗത്തില്‍ ടി. ശോഭന അധ്യക്ഷം വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി. മുരളീധരന്‍, എം. സുല്‍ഫത്ത്, അഡ്വ. ടി.വി രാജേന്ദ്രന്‍, സുഭാഷ് ചീമേനി, പി. കൃഷ്ണന്‍ പുല്ലൂര്‍, സി.വി. നളിനി, പവിത്രന്‍ തോയമ്മല്‍, ഹമീദ് സീസണ്‍, സി. രാജലക്ഷ്മി, ബെന്നി കാഞ്ഞിരടുക്കം, മുരളീധരന്‍ കൊല്ലംപാണ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ഭാവി പരിപാടികളെകുറിച്ച് ആലോചിക്കുന്നതിന് 2013 ഏപ്രില്‍ രണ്ടാം തീയതി രാവിലെ 10 മണിക്ക് കാസര്‍കോട് കോ-ഓപറേറ്റീവ് ബാങ്ക് ഹാളില്‍ വിപുലമായ യോഗം ചേരും. യോഗത്തില്‍ സമരത്തില്‍ അണിചേര്‍ന്ന വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കും.

Keywords: Kasaragod, Endosulfan, Strike, Kerala, Peoples, Win, Endosulfan Peeditha Janakeeya Munnani, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia