city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍: അജാനുര്‍ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം നടത്തി

എന്‍ഡോസള്‍ഫാന്‍: അജാനുര്‍ പീഡിത ജനകീയ മുന്നണി സത്യാഗ്രഹം നടത്തി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശ സമരം 11ാം ദിവസം പിന്നിടുന്നു. തിങ്കളാഴ്ച നായന്മാര്‍മൂല ഹയര്‍സെക്കണ്ടരി സ്‌ക്കൂള്‍ മാനേജര്‍ എം.അബ്ദുള്ളഹാജി സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്തിലെ ജനകീയ മുന്നണി പ്രവര്‍ത്തകരാണ് സത്യാഗ്രഹം നടത്തിയത്.

രാധാകൃഷ്ണന്‍ പെരുമ്പള, കെ.പ്രസന്നകുമാര്‍, വി.സുരേഷ്ബാബു, ജോസഫ് വടകര എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ സ്വാഗതവും, ബി.മാധവി നന്ദിയും പറഞ്ഞു. ജാനകി എം.വി, ശാരദ.എം.വി, അനിത.കെ, പുഷ്പ.എസ്, ബീന. സി, ശാന്ത. വി.വി, ലളിത, ശ്രീലത, നാരായണി. കെ, സരോജിനി.കെ എം.വിനോദ്, അനില്‍ കുമാര്‍, ഗംഗാധരന്‍.പി, ശാന്ത.ടി, എന്നിവര്‍ തിങ്കളാഴ്ച സത്യാഗ്രം നടത്തി.

മെയ് 2ന് രാവിലെ 10മണിക്ക് സമരത്തിലെ ജനപങ്കാളിത്തത്തിനും മുഖ്യമന്ത്രിയെ പ്രധിഷേധമറിയിക്കാനും പെരുവിരല്‍സാക്ഷ്യം സംഘടിപ്പിക്കും. പരിപാടി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ എ.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.


Keywords: Kasaragod, Endosulfan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia