എന്‍ഡോസള്‍ഫാന്‍: ഡോ.സുരേന്ദ്രനാഥിനെ ആശുപത്രിയിലാക്കി; പകരം മോഹന്‍കുമാര്‍
Mar 4, 2013, 23:05 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഢിതരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാഴ്ച പിന്നിട്ടു. ഏഴു ദിവസത്തെ നിരാഹാര സമരത്തെത്തുടര്‍ന്ന് അവശനായ ഡോക്ടര്‍ ഡി.സുരേന്ദ്രനാഥിനെ പോലീസ് അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പി.കൃഷ്ണന്‍ പുല്ലൂരും സുഭാഷ് ചീമേനിയും നടത്തിയ നിരഹാര സമരത്തിനുശേഷമാണ് ഡോ.ഡി. സുരേന്ദ്രനാഥ് സമരം ഏറ്റെടുത്തത്.
ഡോക്ടര്‍ക്ക് പകരം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ജൈവകൃഷിയുടെ ഉപാസകനുമായ എ.മോഹന്‍കുമാര്‍ നിരാഹാരം ആരംഭിച്ചു. നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. വി.എസ്. ബാബു, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അഹ്മദലി കുമ്പള, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത, എന്‍. അമ്പാടി, പി.കൃഷ്ണന്‍, യു.എ.ഉമ്മര്‍, പി.കൃഷ്ണന്‍ പ്രസംഗിച്ചു.
പതിനാലാം ദിവസത്തെ സമരം നിരാഹാരം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്തു. ദേവദാസ് കണ്ണൂര്‍, പ്രൊഫ. ടി.ടി.ജേക്കബ്, എ.ബി.വി.പി. നേതാക്കളായ നീതീഷ്, രതീഷ് പി.വി., യദുകൃഷ്ണ പി., രഞ്ജിത്ത് എടനീര്‍, ജെ.സി.ഐ. അനന്തപുരം പ്രവര്‍ത്തകര്‍, ഡോക്ടര്‍ എ.എ.മാത്തുക്കുട്ടി, റഫീഖ് കേളോട്ട്, എബി കുട്ടിയാനം, അഷ്‌റഫ് നാല്‍ത്തടുക്ക, അംജാബ് ചെര്‍ക്കള, ഖയ്യൂം മാന്യ, വിധവാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദേവി മടിക്കൈ, പപ്പന്‍ കുട്ടമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Endosulfan, Endosulfan-victim, Strike, kasaragod, Kerala, hospital, Mohan Kumar, Kannur, Shyama, Sreeja, Devi Madikai, Rafeeq Kelot, Abi Kuttiyanam, Qayoom Manya, Ashraf Nalthadukka, Yadukrishna P, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News