എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്.പി. ഉദയകുമാര്‍ കാസര്‍കോട്ടെത്തുന്നു
Oct 26, 2014, 14:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.10.2014) എന്‍ഡോസള്‍ഫാന്‍ ദുരിതം പേറുന്ന കാസര്‍കോട്ടെ സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കുവാനും നീതിക്ക് വേണ്ടിയുള്ള ദുരിതബാധിതരുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കൂടംകുളം സമരനായകനും ആണവവിരുദ്ധ പ്രവര്‍ത്തകനുമായ എസ്.പി. ഉദയകുമാര്‍ ജില്ലയിലെത്തുന്നു.
ഒക്‌ടോബര്‍ 30ന് കാസര്‍കോട്ടെത്തുന്ന ഉദയകുമാര്‍ രാവിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വീടുകളും ബഡ്‌സ് സ്‌കൂളുകളും സന്ദര്‍ശിക്കും. തുടര്‍ന്ന് പീഡിതമുന്നണി നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങും. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തില്‍ വൈകിട്ട് മൂന്ന് മണിക്കാണ് സ്വീകരണ പൊതുയോഗം.
പരിപാടിയില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മുഴുവന്‍ പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ സാമൂഹിക - സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പങ്കെടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Endosulfan, Endosulfan-victim, Kasaragod, District, Visit, Strike, Protest, Kerala, SP Udayakumar.
Advertisement: