city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: നെഞ്ചംപറമ്പിലെ സെമിനാര്‍ സാന്ത്വന സംഗമ വേദിയായി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷം ചീറ്റിയ നെഞ്ചംപറമ്പില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച സെമിനാര്‍ എന്‍ഡോസള്‍ഫാന്‍ മൂലം ആശങ്കാകുലരായ നാട്ടുകാര്‍ക്ക് സാന്ത്വന സംഗമ വേദിയായി.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എന്‍ഡോസള്‍ഫാന്‍ നിറച്ച കന്നാസുകള്‍ ഒരു കിണറ്റിലിട്ട് മണ്ണിട്ട് മൂടിയിരുന്നുവെന്ന നാട്ടുകാരുടെ പരാതി നിലനില്‍ക്കെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്റേയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റേയും ഭാഗമായിട്ടാണ് ജില്ലാ എന്‍ഡോസള്‍ഫാന്‍ സെല്‍ സെമിനാറും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ മണ്ണിലോ വെളളത്തിലോ ദീര്‍ഘകാലം നിലനില്‍ക്കുന്ന കീടനാശിനിയല്ലെന്നും മണ്ണിലും വെളളത്തിലും വീഴുന്ന ഈ കീടനാശിനി കുറച്ചു ദിവസം കൊണ്ട് തന്നെ വിഘടിച്ചു അതിന്റെ വിഷാംശം ഇല്ലാതാകുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മണ്ണില്‍ പിടിച്ചു നില്‍ക്കുന്ന അല്‍പം എന്‍ഡോസള്‍ഫാനെ വിവിധ ചെടികള്‍ നട്ടു വളര്‍ത്തിയും മറ്റു ജൈവമാര്‍ഗ്ഗത്തിലൂടെയും അതിന്റെ വിഷാംശം പൂർണമായി ഇല്ലായ്മ ചെയ്യാന്‍ കഴിയുന്നതാണ്. വളരെ ലളിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് പൂർണമായും വിഷമുക്തമാക്കാന്‍ കഴിയും.

എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശേഷം ജില്ലയില്‍ ഈ കീടനാശിനി നേരത്തെ തളിച്ച പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നു ശേഖരിച്ച മണ്ണിന്റേയും, വെളളത്തിന്റേയും 65 ഓളം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലത്തില്‍ ഇതു മൂലം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുകയില്ലെന്ന് സ്ഥിരീകരിച്ചതായും വിദഗ്ധര്‍ പറഞ്ഞു. 

രണ്ട് വര്‍ഷത്തിനു മുമ്പ് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്റെ അംശം രണ്ട് മൈക്രോ ഗ്രാം ആണെങ്കില്‍ ഒടുവില്‍ നടത്തിയ പരിശോധനയില്‍ ഈ കീടനാശിനിയുടെ അംശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് വിദഗ്ധന്‍ ഡോ. പി.എസ് ഹരികുമാര്‍ പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ വിഷാംശം ഉണ്ടെന്ന് സംശയിക്കുന്ന ഏത് സ്ഥലവും വീണ്ടും പരിശോധിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വിഷാംശം എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കുറച്ച് കാലം കൊണ്ട് തന്നെ അതിന്റെ വീര്യം പൂർണമായി ഇല്ലാതാകുമെന്നും ജനങ്ങള്‍ ഇതു സംബന്ധിച്ചു ആശങ്കപ്പെടാനില്ലെന്നും ഹരികുമാര്‍ പറഞ്ഞു.

ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ 5400 രോഗികളെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും വിട്ടു പോയവര്‍ ആയിരത്തിലേറെയുണ്ടാകുമെന്നും ഇവരുടെ പ്രശ്‌നം ഗൗരവമായി കണ്ട് അവര്‍ക്കുളള പുനരധിവാസ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് തിരുവനന്തപുരം തണല്‍ സംഘടനാ ഡയറക്ടര്‍ എന്‍ഡോസള്‍ഫാന്‍ ദുരുപയോഗത്തെ കുറിച്ചു ഗവേഷണം നടത്തിയ കെ ജയകുമാര്‍ പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചാല്‍ വിഷമുക്തമായ മണ്ണിനെയും വെളളത്തിനെയും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നെഞ്ചംപറമ്പില്‍ എന്‍ഡോസള്‍ഫാന്‍ കുഴിച്ചിട്ടില്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക്രിയാത്മകമായി നടപടി വേണമെന്ന് ഡോ. വൈ എസ് മോഹന്‍കുമാര്‍ പറഞ്ഞു. 

എന്‍ഡോസള്‍ഫാന്‍: നെഞ്ചംപറമ്പിലെ സെമിനാര്‍ സാന്ത്വന സംഗമ വേദിയായികിണറ്റില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ആതിനാല്‍ ആ കിണറുളള പ്രദേശം കണ്ടെത്തി അതിന്റെ മണ്ണെടുത്തു മാറ്റി ജനങ്ങളെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ കുറേ മാസങ്ങളായി നെഞ്ചംപറമ്പിലെ കാര്യം പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ഈ കാര്യം ചുരുങ്ങിയ ചെലവില്‍ ഒറ്റ ദിവസം കൊണ്ട് ചെയ്യാവുന്നതാണ്.

മിഞ്ചിപ്പദവ് ഏകധ്യാപക സ്‌ക്കൂളില്‍ നടന്ന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ഭീതിയില്‍ നിന്നും പുതിയ തലമുറയെ പൂര്‍ണ്ണമായി മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ടതുണ്ടെന്ന് എം എല്‍ എ നിര്‍ദ്ദേശിച്ചു. ഇതിനായി മണ്ണിനെ വിഷമുക്തമായി പുനരുജ്ജീവിപ്പിക്കാനുളള നടപടി സ്വീകരിക്കണം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുജാത ആര്‍ തന്ത്രി (കാറഡുക്ക), വി ഭവാനി (മുളിയാര്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ സെമിനാര്‍ വിഷയം
അവതരിപ്പിച്ചു. കെ ബി മുഹമ്മദ്കുഞ്ഞി, കെ എസ് അബ്ദുളള, പി മുരളീധരന്‍, എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ജി. ജസ്റ്റസ് കരുണാരാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ പി കെ സുധീര്‍ബാബു സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

Also Read:  പരസ്പര സമ്മതത്തോടെ സെക്‌സിലേര്‍പ്പെടുന്ന സ്ത്രീകള്‍ കോടതിനടപടികള്‍ നേരിടേണ്ട: രേണുക

Keywords:    Kasaragod, Endosulfan-victim, Endosulfan-victim, District, Panchayath, Doctor, Karadukka, Inauguration, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia