എന്‍ഡോസള്‍ഫാന്‍: ഫെബ്രുവരി 25ന് റോഡ് ഉപരോധം
Feb 22, 2013, 19:47 IST
![]() |
അനിശ്ചിത കാല നിരാഹാര പന്തലില്‍ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന് സംസാരിക്കുന്നു |
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ക്കായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികാരികള്‍ നിഷേധാത്മകമായ നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ച് അമ്മമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 25 ന് റോഡ് ഉപരോധിക്കും.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ അവകാശങ്ങള്‍ അനുവദിച്ച് നിരാഹാര സമരം പിന്‍വലിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ ജനകീയ മുന്നണി തീരുമാനിച്ചു. വസ്തുതാ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പീഡിതരെ വഞ്ചിക്കാനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ടി. ശോഭന അധ്യക്ഷത വഹിച്ചു. എന്‍. മുരളീധരന്‍, അഡ്വ. ടി.വി. രാജേന്ദ്രന്‍, പി. മുരളീധരന്‍, എന്‍. അമ്പാടി, സി. ഗണേശന്‍, പി.ജെ. തോമസ്, ബെന്നി കാഞ്ഞിരടുക്കം, സി.വി. നളിനി, പി.വി. സരോജ, വി. രോഹിണി, പോള്‍ ടി. സാമുവല്‍, എം. ദാമോദരന്‍, എം. ശ്യാമള, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ശശിധരന്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Endosulfan, Road, Kerala, Government, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.