'എന്‍ഡോസള്‍ഫാന്‍: വിദഗ്ദ്ധ സമിതിയുടെ റിപോര്‍ട് തള്ളിക്കളയണം'
Nov 21, 2012, 20:59 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ലോബിക്ക് അനുകൂലമായി വിദഗ്ദ്ധ സമിതി സുപ്രീംകോടതിയില്‍ നല്‍കിയ റിപോര്‍ട് തള്ളിക്കളയാന്‍ ആവശ്യമായ സത്വര നടപടികള്‍ എടുക്കണമെന്ന് സി. പി. ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടും സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളിയും അവസാനിപ്പിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
എല്‍. ഡി. എഫ് ഭരണ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ എടുത്തിരുന്ന ശക്തമായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ത്ത് കീടനാശിനി ലോബിയെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശാസ്ത്രീയ പഠനങ്ങളുടേയും അനുഭവത്തിന്റേയും അടിസ്ഥാനത്തിലാണ് കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് എടുത്തത്. ഇക്കാര്യം വിദഗ്ദ്ധ സമിതിയെ ബോധ്യപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല.
ശാസ്ത്രീയ പഠനങ്ങളുടേയും അനുഭവത്തിന്റേയും അടിസ്ഥാനത്തിലാണ് കേരളം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് എടുത്തത്. ഇക്കാര്യം വിദഗ്ദ്ധ സമിതിയെ ബോധ്യപ്പെടുത്താന്‍ ഫലപ്രദമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല.
ഈ നിലപാട് തിരുത്തണമെന്നും വിദഗ്ദ്ധ സമിതി റിപോര്‍ട് തള്ളിക്കളയുന്നതിനാവശ്യമായ രീതിയില്‍ എതിര്‍ സത്യവാങ്മൂലം നിശ്ചിതസമയത്തിനകം സമര്‍പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ തിരിച്ച് കൊണ്ടുവരാന്‍ നടത്തുന്ന ഏത് നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ പ്രസ്താവിച്ചു.
Keywords: Endosulfan, Report, Supreme court, CPI, Against, Kasaragod, Kerala, Malayalam news