city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: വീണ്ടും കാസര്‍കോട്ട് ഒപ്പുമരം ഉയരുന്നു

എന്‍ഡോസള്‍ഫാന്‍: വീണ്ടും കാസര്‍കോട്ട് ഒപ്പുമരം ഉയരുന്നു
കാസര്‍കോട്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ആശ്വാസധനം നല്‍കുന്നതില്‍ നിന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ ഒഴിവാക്കുകയും, കോഴിക്കോട് മെഡിക്കല്‍ കോളേജ് തയ്യാറാക്കി ഐ.എം.സി.ആര്‍ അംഗീകരിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ആരോഗ്യ റിപ്പോര്‍ട്ടില്‍ കൈകടത്താന്‍ കീടനാശിനി ഉല്‍പ്പാദക സംഘത്തിന് അവസരം ഒരുക്കുകയും ചെയ്ത സര്‍ക്കാരിന്റെ മനുഷ്യവകാശ വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെ മെയ് 10ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വീണ്ടും ഒപ്പുമരം ഒരുങ്ങുന്നു.

ഒപ്പുമര ചുവട്ടില്‍ എന്‍വിസാജ് സാംസ്‌കാരിക കൂട്ടായ്മ ഒരുക്കും. കേരളത്തിലെ കലാ-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരും, പരിസ്ഥിതി രംഗത്തെ പ്രമുഖ നേതാക്കളും ഒപ്പുമരചുവട്ടിലെത്തും. ഒപ്പുമരത്തിന്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയന്‍ പി. കെ മാധവന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും. മെയ് 10ന് രാവിലെ മുതല്‍ കേരളത്തിലുടനീളമുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പുശേഖരണ ക്യാമ്പയിന് നേതൃത്വം നല്‍കും. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതമായ 11 പഞ്ചായത്തുകളില്‍ നിന്നും മെയ് അവസാനം വരെ ഒപ്പുകള്‍ ശേഖരിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.

ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഒരു വയസ് പൂര്‍ത്തിയാകുകയും ഒപ്പുമരത്തിന്റെ ഒന്നാം വാര്‍ഷികവും മുന്‍ നിര്‍ത്തിയാണ് സര്‍ക്കാരിന്റെ മനുഷ്യവകാശ വിരുദ്ധ നയങ്ങള്‍ക്കെതിരെ വീണ്ടും ഒപ്പുമരമുയരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം. എ റഹ്മാന്‍, ജി. വി വത്സന്‍, മോഹനന്‍ പുലിക്കോടന്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords:  Press meet, Kasaragod, Endosulfan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia