city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍­ഡോ­സള്‍­ഫാന്‍: നാ­ഗ­സാ­ക്കി ദി­ന­ത്തില്‍് ചിത്രം വര­ച്ച് പ്ര­തി­ഷേ­ധിക്കും

എന്‍­ഡോ­സള്‍­ഫാന്‍: നാ­ഗ­സാ­ക്കി ദി­ന­ത്തില്‍് ചിത്രം വര­ച്ച് പ്ര­തി­ഷേ­ധിക്കും
കാസര്‍­കോട്: ആ­ഗ­സ്­റ്റ് ഒ­മ്പ­തിന് നാ­ഗ­സാ­ക്കി ദി­ന­ത്തില്‍ ചി­ത്ര­കാ­ര­ന്മാ­രു­ടെ കൂ­ട്ടായ്­മ സം­ഘ­ടി­പ്പി­ക്കാന്‍ എന്‍­ഡോ­സള്‍­ഫാന്‍ സ­ത്യാഗ്ര­ഹ സ­മി­തി യോ­ഗം തീ­രു­മാ­നിച്ചു.

കേര­ള- കര്‍­ണാ­ട­ക സം­സ്ഥാ­ന­മൊ­ഴി­കെ എന്‍­ഡോ­സള്‍­ഫാന്‍ ഉ­പ­യോ­ഗി­ക്കാ­മെ­ന്ന കേ­ന്ദ്ര­സര്‍­ക്കാ­ര്‍ സു­പ്രീം­കോട­തി നല്‍കി­യ സ­ത്യാ­വാ­ങ്­മൂ­ല­ത്തി­നെ­തി­രെ­യും അ­മ്മ­മാര്‍ നട­ത്തി വ­രു­ന്ന നി­രാ­ഹാ­രസ­മ­ര­ത്തോട് ഐ­ക്യ­ദാര്‍ഢ്യം പ്ര­ക­ടി­പ്പി­ക്കാ­നു­മാണ് ചി­ത്ര­കാ­ര­ന്മാ­രു­ടെ കൂ­ട്ടാ­യ്മ.
ഗ­ണേ­ശ് കു­ഞ്ഞി­മം­ഗലം, ശ്യാ­മ­ശശി, വി­നോ­ദ് അ­മ്പ­ലത്ത­റ, ബി­ജു കാ­ഞ്ഞ­ങ്ങാ­ട്, സ­ചീന്ദന്‍ കാ­റ­ടു­ക്ക തു­ട­ങ്ങി­യ പ്രമു­ഖ ചി­ത്ര­കാ­ര­ന്മാര്‍ പ­രി­പാ­ടി­യില്‍ സം­ബ­ന്ധി­ക്കും.

യോ­ഗ­ത്തില്‍ അം­ബി­കാ­സൂ­തന്‍ മാ­ങ്ങാ­ട് അ­ദ്ധ്യ­ക്ഷം വ­ഹിച്ചു. പി. മു­ര­ളീ­ധരന്‍, എം.കെ.രാ­ധാ­കൃ­ഷ്ണന്‍, അഡ്വ. ടി.വി.രാ­ജേ­ന്ദ്രന്‍, എം.സുല്‍­ഫത്ത്, പി.അ­ബ്ബാസ്, എന്‍.അ­മ്പാടി, കെ.വി.ജിജു, എ.മു­ഹ­മ്മ­ദലി, പി.കൃ­ഷ്ണന്‍, ജോ­സ് മാ­വേ­ലില്‍, ശ­ശി കാ­റ­ഡു­ക്ക, ച­ന്ദ്ര­ശേ­ഖ­ര ബ­ദി­യ­ടു­ക്ക തു­ട­ങ്ങി­യ­വര്‍ സം­സാ­രിച്ചു.

Keywords:  Endosulfan, Drawing, Kasaragod, Kerala, Nagasaki Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia