എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സര്‍ക്കാറിന്റെ വെല്ലുവിളി അവസാനിപ്പിക്കണം: പി ഡി പി
Feb 2, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 02/02/2016) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത് 2014ല്‍ പട്ടിണിസമരം നടത്തി ഇരകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതുമായ ആവശ്യങ്ങള്‍ പേരിന് മാത്രം നടപ്പിലാക്കി ഇരകളെ വഞ്ചിച്ച സര്‍ക്കാര്‍ ഇതിനെതിരേ ഇരകള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയ സമരമെന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എട്ട് ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തല്‍ സന്ദര്‍ശിക്കുവാന്‍ പോലും തയ്യാറാവാത്ത മുഖ്യമന്ത്രിയുടെ സമീപനം എന്‍ഡോസള്‍ഫാന്‍ ഇകളോടുള്ള വെല്ലുവിളിയാണ്.
കൊച്ചി മെട്രോ നിര്‍മാണത്തിന് ഭൂമി വിട്ടു നല്‍കിയ സമ്പന്നരായവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരവും ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് ഉറപ്പ് നല്‍കിയ സര്‍ക്കാരിന് ദുരിതം പേറുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നാലരവര്‍ഷം തികഞ്ഞു എന്ന് പുലമ്പുന്നതിന്റെ രാഷ്ട്രീയം കേരള ജനതയ്ക്ക് മനസ്സിലാകുമെന്നും സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ അര്‍ഹിക്കുന്ന മറുപടി ബാലറ്റിലൂടെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30, 31 തീയതികളില്‍ പി ഡി പി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജാഫര്‍ അലി ദാരിമി, മുഹമ്മദ് ബള്ളൂര്‍, സലീം പടന്ന, യൂനുസ് തളങ്കര എന്നിവരും സംബന്ധിച്ചു.
Keywords : PDP, Kasaragod, Press meet, Endosulfan-victim, Protest, Nisar Metha.