എന്‍ഡോസള്‍ഫാന്‍; സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ബിനോയ് വിശ്വം
Mar 1, 2013, 20:11 IST
കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് തിരുത്തണമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ. ദേശിയ കൗണ്‍സിലംഗവുമായ ബിനോയ് വിശ്വം ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ട് പുതിയബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന നിരാഹാര പന്തല്‍ സന്ദര്‍ശിച്ചശേഷം മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. നിസ്സാഹായരും നിരാലംബരുമായ പാപങ്ങളോട് അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു സഹായവുമില്ലെന്നു പറയുന്നത് അനീതിയാണ്. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അവര്‍ എങ്ങനെ ജീവിക്കുമെന്നതിന് സര്‍ക്കാര്‍ തന്നെ മറുപടി നല്‍കണം.
എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയിലെ അമ്മമാരുടെ ഇപ്പോഴത്തെ സങ്കടം തങ്ങളുടെ കാലശേഷം, കിടപ്പിലായതും തീരാരോഗം ബാധിച്ചതും ബുദ്ധിമാന്ദ്യമുള്ളവരുമായ കുട്ടികളെ ആരു നോക്കുമെന്നതാണ്. സര്‍ക്കാര്‍ പറയുന്നത് അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ചികിത്സയും സഹായവുമില്ലെന്നാണ്. ഇപ്പോള്‍തന്നെ രോഗികളില്‍ ചെറിയൊരു ശതമാനത്തിനുമാത്രമാണ് സഹായം ലഭിക്കുന്നത്.
26,000ഓളം പേരാണ് ക്യാമ്പിലെത്തിയത്. ഇതില്‍ നിന്നും 4,182 പേരെയാണ് ലിസ്റ്റില്‍പെടുത്തിയത്. ഇവര്‍ക്കു മുഴുവനും പൂര്‍ണമായ ചികിത്സവും സഹായവും നല്‍കുകയും അതോടൊപ്പം ലിസ്റ്റിന് പുറത്തുള്ള രോഗികളെ ഉള്‍പെടുത്തുകയും ചെയ്യണം. ഇരകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കണം. എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. സി.പി.ഐ. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ജില്ല അസി. സെക്രട്ടറി കെ.എസ്. കുര്യാക്കോസ്, മണ്ഡലം സെക്രട്ടറി വി. രാജന്‍, ജില്ലാകമ്മിറ്റിഅംഗം അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് അഡ്വ. വി. സുരേഷ്ബാബു, ബിജു ഉണ്ണിത്താന്‍ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ ഇര എ. മുനീസ, എസ്.യു.സി. സംസ്ഥാനപ്രസിഡന്റ് ഡോ. വേണുഗോപാല്‍, മുഹമ്മദ് ഐഡിയല്‍ തുടങ്ങിയവര്‍സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords: Binoy Viswam, Ex. Minister, Endosulfan Strike, Patient, Kasaragod, Endosulfan, Kerala, T. Krishnan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.