city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ അനിശ്ചിതകാല നിരാഹാരം ഡിസംബര്‍ 10 ന്

കാസര്‍കോട്: (www.kasargodvartha.com 24.09.2017) ഡി വൈ എഫ് ഐ സുദീര്‍ഘമായ നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനത്ത് അമ്മമാര്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. നിരവധി മെഡിക്കല്‍ ക്യാമ്പിലൂടെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് പട്ടികയില്‍ പെട്ടവരില്‍ അനര്‍ഹര്‍ കടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനവുമായാണ് അമ്മമാര്‍ വീണ്ടും നിരാഹാരം ആരംഭിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍: അമ്മമാരുടെ അനിശ്ചിതകാല നിരാഹാരം ഡിസംബര്‍ 10 ന്

കടക്കെണിയില്‍ പെട്ടവരെ ആത്മഹത്യയില്‍ നിന്നും മോചിപ്പിക്കുക, 2017 ഏപ്രിലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ നിന്നും കണ്ടെത്തിയവരുടെ ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുക, പുനരധിവാസം വേഗത്തില്‍ നടപ്പാക്കുക, മുഴുവന്‍ പേര്‍ക്കും ധനസഹായം വിതരണം ചെയ്യുക, റേഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, ട്രിബ്യുണല്‍ സ്ഥാപിക്കുക, ഗോഡൗണുകളില്‍ സൂക്ഷിച്ച കാലാവധി കഴിഞ്ഞ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറ്റിലിട്ട് മൂടിയ എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുത്ത് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം ചെയ്യാന്‍ കാസര്‍കോട് കോ ഓപറേറ്റീവ് ബേങ്ക് ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സെല്‍ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രൊഫ. വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, ഗോവിന്ദന്‍ കയ്യൂര്‍, പി മുരളീധരന്‍, കെ കൊട്ടന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, കൃഷ്ണന്‍ പുല്ലൂര്‍, മേരി വാഴയില്‍, ഗീത ജോണി, കെ ചന്ദ്രാവതി, രാഘവന്‍ പിലിക്കോട്, ശിവകുമാര്‍ എന്‍മകജെ, സിബി കള്ളാര്‍, വിമല ഫ്രാന്‍സിസ്, സുമിത്രന്‍ കെ എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ ഗോവിന്ദന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Endosulfan Victim, Protest, Inauguration, Meeting, Convention, Mothers Strike.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia