എന്‍ഡോസള്‍ഫാന്‍ സമരം ശക്തമാകുന്നു; മോഹന്‍കുമാറിന്റെ നിരാഹാരം 12-ാം ദിവസം
Mar 15, 2013, 17:58 IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി നടത്തിവരുന്ന സമരം ശക്തമാകുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ സംഘടനകള്‍ സമരപാതയിലാണ്. മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഈ വിഷയത്തില്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
പുതിയ സമരത്തിന് തുടക്കമിട്ട എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല നിരാഹാര സമരം 25-ാം ദിവസം പിന്നിടുകയാണ്. നിരാഹാരം കിടക്കുന്ന എം. മോഹന്‍കുമാറിന്റെ സമരം 12 ദിവസം പിന്നിട്ടപ്പോഴും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകള്‍ ഇനിയും ഉണ്ടായിട്ടില്ല. സമരക്കാരുമായി തിരുവനന്തപുരത്ത് ഫെബ്രുവരി 25ന് ചര്‍ച നടത്താമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മുഖേനയും വി.എം. സുധീരന്‍ മുഖേനയും അറിയിച്ചിരുന്നുവെങ്കിലും സമരക്കാര്‍ അത് തള്ളുകയായിരുന്നു. ഔദ്യോഗിക അറിയിപ്പ് കിട്ടാതെ സമരപ്പന്തല്‍ സന്ദര്‍ശിക്കുന്നവര്‍ മുഖേന ചര്‍ച ചെയ്യാമെന്ന് അറിയിക്കുന്നത് പരിഹാസ്യമാണെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.
അതിനിടയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മാര്‍ച് 16ന് ഉപവാസ സമരം സംഘടിപ്പിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ കഴിഞ്ഞദിവസം കലക്‌ട്രേറ്റ് മാര്‍ചും നടത്തി. സോളിഡാരിറ്റി ഇരകളുമായി സെക്രട്ടേറിയറ്റിലേക്ക് മാര്‍ചും നടത്തിയിരുന്നു. നിരവധി സംഘടനകള്‍ സമരപ്പന്തലില്‍ അനുദിനം പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സമരത്തിന്റെ ഇതുവരെയുള്ള രേഖകളുമായി എന്‍വിസാജിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിടങ്ങളില്‍ സമര രേഖകള്‍ പ്രകാശനം ചെയ്തു വരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എഴുത്തുകാരും സാംസ്‌ക്കാരിക നായകന്മാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.ഡി.എഫ് കക്ഷികളില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികള്‍ സമരത്തില്‍ സജീവമായി രംഗത്തുണ്ട്. പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് ഇരുമുന്നണികളും വാദപ്രതിവാദങ്ങളും നടത്തിവരികയാണ്. എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തുവരുന്നുണ്ടെന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്.
ഇരകള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ ഇരു മുന്നണികളും യോജിപ്പിലാണെങ്കിലും ഇതിനെ രാഷ്ട്രീയ വിഷയമാക്കുന്നതിലാണ് എതിര്‍പ് രൂക്ഷമാകുന്നത്. സംസ്ഥാന ബജറ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 15 കോടി രൂപ നീക്കിവെച്ചത് ആശ്വാസമാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇതിനകം 27 കോടി രൂപയും നല്‍കിയിട്ടുണ്ട്. നബാഡിന്റെ സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ 200 കോടി രൂപയുടെ പദ്ധതികളും പ്രഖ്യപിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം ഏപ്രിലില്‍ നടക്കാനിരിക്കുകയാണ്.
Keywords: DYFI, Endosulfan, Protest, Strike, March, LDF, Muslim-League, Congress, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Endosulfan: Mohan Kumar's hunger strike runs 12th day