എന്‍ഡോസള്‍ഫാന്‍: രോഗി താമസം മാറി, ചികിത്സ നിര്‍ത്തലാക്കി; യുവാവ് ദുരിതത്തില്‍
Mar 15, 2013, 19:15 IST

കാസര്‍കോട്: താമസം മാറിയ എന്‍ഡോസള്‍ഫാന്‍ രോഗിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. മധൂര്‍ അറന്തോട് ബൈനടുക്കയിലെ ലക്ഷ്മിയുടെ മകന്‍ ബാലകൃഷ്ണ (21) നാണ് ചികിത്സ കിട്ടാതെ ദുരിതം അനുഭവിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ബാലകൃഷ്ണന്റെ കൈകാലുകള്‍ തളര്‍ന്ന നിലയിലാണ്.
യുവാവ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ എന്‍മകജെ പഞ്ചായത്തിലെ വാണിനഗറിലായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ബാലകൃഷ്ണന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാന്ത്വനം കാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാസം 2,000 രൂപ പെന്‍ഷനും ബദിയഡുക്ക സി.എച്ച്.സിയില്‍ ചികിത്സയും നല്‍കിയിരുന്നു.
എന്നാല്‍ വര്‍ഷങ്ങളായി താമസിച്ചുവന്ന സ്ഥലത്ത് നിന്നും മാറി മധൂര്‍ അറന്തോട് ബൈനടുക്കയിലാണ് ഇപ്പോള്‍ താമസം. എന്നാല്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമല്ലെന്ന് പറഞ്ഞ് അധികൃതര്‍ ബാലകൃഷ്ണന് ചികിത്സാ സൗകര്യം നിഷേധിക്കുകയാണ്. കൂടാതെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മൂന്ന് ലക്ഷം രൂപയുടെ സഹായധനവും ലഭിച്ചില്ലെന്നും പരാതിയുണ്ട്. ദുരിത ബാധിതരെ ശുശ്രൂഷിക്കുന്നവര്‍ക്ക് നല്‍കുന്ന ആയിരം രൂപയും ബാലകൃഷ്ണന്റെ അമ്മയ്ക്ക് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ബാലകൃഷ്ണന്റെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
Keywords: Endosulfan, Treatment, Youth, Madhur, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.