എന്‍ഡോസള്‍ഫാന്‍: ഇടതു മുന്നണി കലക്‌ട്രേറ്റ് മാര്‍ച് നടത്തി
Mar 16, 2013, 14:32 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വഞ്ചനപരമായ നിലപാട് അവസാനിപ്പിക്കുക, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച സമാശ്വാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതു മുന്നണി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്‌ട്രേറ്റ് മാര്‍ച് നടത്തി. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ തൃക്കരിപ്പൂര്‍, കെ. കുഞ്ഞിരാമന്‍ ഉദുമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി, അസീസ് കടപ്പുറം, സി.എച്ച് കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍, എം.കെ അബ്ദുല്ല, ഹരീഷ് ബി. നമ്പ്യാര്‍, ടി. കൃഷ്ണന്‍, കരിവള്ളൂര്‍ വിജയന്‍, എം. അനന്തന്‍ നമ്പ്യാര്‍, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു.
Keywords: Endosulfan, Collectorate, March, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.