city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷം: കാവ്യാ മാധവന്‍

കാസര്‍കോട്: (www.kasargodvartha.com 09.01.2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശസ്ത സിനിമാ താരം കാവ്യാ മാധവന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഒരുലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു കാവ്യ.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദയനീയാവസ്ഥ നേരത്തെ തന്നെ അറിയുകയും മനസിലാക്കുകയാണ് ചെയ്തിരുന്നു. പലപ്പോഴും എന്റെ നാടായ നീലേശ്വരം വരെ എത്തിയെങ്കിലും കാസര്‍കോട്ടേക്ക് വന്ന് ദുരിത ബാധിതരെ കാണാനും സഹായം നല്‍കാനും സാധിച്ചില്ല. ഇപ്പോഴെങ്കിലും വരാനായതിലും ദുരിത ബാധിതരുടെ പദ്ധതിയില്‍ ചെറിയൊരു തുക നല്‍കാനായതിലും വളരെയധികം സന്തോഷമുണ്ടെന്നും കാവ്യ പറഞ്ഞു.

താന്‍ നല്‍കിയത് ചെറിയൊരു തുകയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ ആയിരക്കണക്കിന് ആള്‍ക്കാരില്‍ ഒരാള്‍ക്കെങ്കിലും ഈ തുക കൊണ്ട് സുഖപ്പെടുമെങ്കില്‍ അതില്‍ ഞാന്‍ സന്തോഷിക്കും. തന്റെ സന്ദര്‍ശനം കൊണ്ട് കൂടുതല്‍ പേര്‍ക്ക് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സഹായിക്കാനുള്ള പ്രചോദനം ഉണ്ടാകുമെന്ന് കരുതുന്നതായും കാവ്യ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വേദന എല്ലാവരുടേതുമാണ്. അവരെ സഹായിക്കാന്‍ എല്ലാവരും മുന്‍കൈ എടുക്കണം. സുരേഷ് ഗോപി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഏഴ് വീടുകള്‍ നല്‍കിയത് ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നു. നിങ്ങളെ കാണാനും നിങ്ങളുമായി സന്തോഷം പങ്കിടാനും വൈകിയാണെങ്കിലും കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും കാവ്യ പറഞ്ഞു.

ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ കാവ്യയില്‍ നിന്നും തുക ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എച്ച് ദിനേശ്, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു. കാവ്യയുടെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടര്‍ പി.കെ ജയശ്രീ സ്വാഗതവും, ഫൈനാന്‍സ് ഓഫീസര്‍ കുഞ്ഞമ്പു നന്ദിയും പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള പദ്ധതിയില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷം: കാവ്യാ മാധവന്‍


Keywords:  Endosulfan, kasaragod, Film, Kavyamadhavan, Press Club, helping hands, Actress, PS Muhammed Sageer.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia